---
title: "ചുഴലിക്കാറ്റ് നാശം വിതച്ച ഒളവിലം മേഖല സ്പീക്കർ അഡ്വ.എ.എൻ ഷംസീർ സന്ദർശിച്ചു"
english_title: "Speaker Adv. A. N. Shamseer visited the cyclone-ravaged Olavilam region."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222682/speaker-adv-a-n-shamseer-visited-the-cyclone-ravaged-olavilam-region"
published_at: "2024-07-25T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1d81496ff1_Untitled-4_copy.jpg"
keywords: []
---

# ചുഴലിക്കാറ്റ് നാശം വിതച്ച ഒളവിലം മേഖല സ്പീക്കർ അഡ്വ.എ.എൻ ഷംസീർ സന്ദർശിച്ചു

> **Lead Summary:** ***ചൊക്ലി: ***ചുഴലിക്കാറ്റ് നാശം വിതച്ച ഒളവിലം പറക്കുന്നുമ്മൽ മേഖല സ്പീക്കർ അഡ്വ.എ.എൻ ഷംസീർ സന്ദർശിച്ചു. ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണ് 5 വീടുകൾക്ക് കേടുപാടുണ്ടായിരുന്നു.

## Article Content

***ചൊക്ലി: ***ചുഴലിക്കാറ്റ് നാശം വിതച്ച ഒളവിലം പറക്കുന്നുമ്മൽ മേഖല സ്പീക്കർ അഡ്വ.എ.എൻ ഷംസീർ സന്ദർശിച്ചു. ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണ് 5 വീടുകൾക്ക് കേടുപാടുണ്ടായിരുന്നു.

നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിരുന്നു. നായ് പാടി ബാബൂട്ടി, ജയൻ, പറകുന്നുമ്മൽ ബാലൻ, വികാസ്, സുരേന്ദ്രൻ മാസ്റ്റർ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്.

ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.കെ രാഗേഷ്, സ്പീക്കറുടെ സെക്രട്ടറി അർജുൻ എന്നിവരും കൂടെ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222682/speaker-adv-a-n-shamseer-visited-the-cyclone-ravaged-olavilam-region)