---
title: "പന്തക്കലിൽ കനത്ത മഴയിലും കാറ്റിലും വൻമരം  കടപുഴകി; വൈദ്യുതി ലൈനിൽ പൊട്ടിവീണു  വൈദ്യുതി ബന്ധം തകരാറിലായി"
english_title: "Huge tree uprooted in Pantakkal due to heavy rain and wind;The power line broke and the power connection was disrupted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222659/huge-tree-uprooted-in-pantakkal-due-to-heavy-rain-and-windthe-power-line-broke-and-the-power-connection-was-disrupted"
published_at: "2024-07-25T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1b82c5254d_Untitled-3_copy.jpg"
keywords: []
---

# പന്തക്കലിൽ കനത്ത മഴയിലും കാറ്റിലും വൻമരം  കടപുഴകി; വൈദ്യുതി ലൈനിൽ പൊട്ടിവീണു  വൈദ്യുതി ബന്ധം തകരാറിലായി

> **Lead Summary:** **പന്തക്കൽ : **ഇന്നലെ അർദ്ധരാത്രിയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും പന്തക്കൽ ജങ്ഷനിൽ വൻമരം വൈദ്യുത ലൈനിൽ പിഴുതു വീണു.

## Article Content

**പന്തക്കൽ : **ഇന്നലെ അർദ്ധരാത്രിയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും പന്തക്കൽ ജങ്ഷനിൽ വൻമരം വൈദ്യുത ലൈനിൽ പിഴുതു വീണു.

വൈദ്യുത കമ്പികൾ മുറിഞ്ഞു വീണും പിണഞ്ഞും അപകടസാധ്യതയിലായി. റോഡിൽ കുറുകെ മരം വീണതിനാൽ മനേക്കര - തലശേരി റൂട്ടിൽ രാവിലെ വരെ വാഹനഗതാഗതം നിലച്ചിരുന്നു.

രാവിലെ 7 മണിയോടുകൂടി ഫയർഫോഴ്സ് അധികൃതർ വന്ന് മരം മുറിച്ചു മാറ്റി വാഹനഗതാഗതം പുന:സ്ഥാപിച്ചു. പോണ്ടിച്ചേരി വൈദ്യുത വകുപ്പിന് കനത്ത സാമ്പത്തിക നഷ്ടമാണ് ഈ കാലവർഷ കെടുതി മൂലം ഉണ്ടായത്. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222659/huge-tree-uprooted-in-pantakkal-due-to-heavy-rain-and-windthe-power-line-broke-and-the-power-connection-was-disrupted)