---
title: "തലശേരി - മാഹി ബൈപ്പാസിൽ വീണ്ടും അപകടം ; ഡിവൈഡറിലിടിച്ച് കാർ തകർന്ന് ഡ്രൈവർക്ക് പരിക്ക്"
english_title: "Another accident on Thalassery-Mahi bypass;Car crashes into divider and driver injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222608/another-accident-on-thalassery-mahi-bypasscar-crashes-into-divider-and-driver-injured"
published_at: "2024-07-24T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1138aaa12d_vrrrrrrrrrrrrrrrrrr.jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസിൽ വീണ്ടും അപകടം ; ഡിവൈഡറിലിടിച്ച് കാർ തകർന്ന് ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** മാഹി: തലശേരി - മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും മാഹിയിലേക്ക് വരികയായിരുന്ന KL 18 x 600 ഹോണ്ട സിറ്റി കാറാണ് അപകടത്തിൽ പെട്ടത്.

## Article Content

മാഹി: തലശേരി - മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും മാഹിയിലേക്ക് വരികയായിരുന്ന KL 18 x 600 ഹോണ്ട സിറ്റി കാറാണ് അപകടത്തിൽ പെട്ടത്.

നിയന്ത്രണം വിട്ട കാർ ശക്തിയായി ഡിവൈഡറിലിടിക്കുകയായിരുന്നു. ഡ്രൈവർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശത്തെ ലൈറ്റിൻ്റെ സാധനങ്ങൾ ഉൾപ്പടെ സർവീസ് റോഡിൽ നിന്നും സംസാരിക്കുകയായിരുന്ന വടക്കുമ്പാട് സ്വദേശികളായ പി. പ്രവീൺ, മണി എന്നിവരുടെ ദേഹത്ത് പതിക്കുകയും ചെയ്തു.

കാർ നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് മറിയാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. കാറിൽ സുരക്ഷാ ക്രമീകരണങ്ങളുണ്ടായതിനാൽ ഡ്രൈവറുടെ പരിക്ക് സാരമുള്ളതല്ല. കാറിൻ്റെ മുൻ ഭാഗം അപകടത്തിൽ പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222608/another-accident-on-thalassery-mahi-bypasscar-crashes-into-divider-and-driver-injured)