---
title: "പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ; നാളെ മുതൽ 28 വരെ വിവിധ  ഗ്രാമസഭകൾ."
english_title: "Pannyannoor Grama Panchayat Annual Scheme Beneficiary Selection;Various Gram Sabhas from tomorrow till 28th."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222534/pannyannoor-grama-panchayat-annual-scheme-beneficiary-selectionvarious-gram-sabhas-from-tomorrow-till-28th"
published_at: "2024-07-24T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0c8124b52a_Untitled-3_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ; നാളെ മുതൽ 28 വരെ വിവിധ  ഗ്രാമസഭകൾ.

> **Lead Summary:** **പന്ന്യന്നൂർ: **പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പ് സംബന്ധിച്ചും 2023-24 വാർഷിക പദ്ധതി അവലോകനത്തെ സംബന്ധിച്ചും ജനകീയ സംവാദം നടത്തുവാൻ പതിനഞ്ച് വാർഡുകളിലും ഗ്രാമസഭ ചേരുന്നു.

## Article Content

**പന്ന്യന്നൂർ: **പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പ് സംബന്ധിച്ചും 2023-24 വാർഷിക പദ്ധതി അവലോകനത്തെ സംബന്ധിച്ചും ജനകീയ സംവാദം നടത്തുവാൻ പതിനഞ്ച് വാർഡുകളിലും ഗ്രാമസഭ ചേരുന്നു.

25.7 2024 മുതൽ 28.7 2024 വരെയാണ് വിവിധ വാർഡുകളിൽ ഗ്രാമസഭകൾ ചേരുന്നത്. നെറ്റ് സീറോ കാർബൺ കാമ്പയിൻ ജനങ്ങളിലൂടെ, സമ്പൂർണ ശുചിത്വം തുടങ്ങിയ വിഷയങ്ങളും ഗ്രാമസഭയുടെ പരിഗണനയിൽ വരും.

വിവിധ വാർഡുകളിലെ ഗ്രാമസഭകൾ ചേരുന്ന തീയതിയും സ്ഥലവും:

വാർഡ് - 1- 28.724 - പുഴക്കൽ എൽ.പി.സ്കൂൾ

വാർഡ് -2- 25.7.24- ചമ്പാട് വെസ്റ്റ് യു.പി. സ്കൂൾ വാർഡ് - 3 - 27.7.24- പൊടിക്കളം എൽ.പി. സ്കൂൾ

വാർഡ് - 4- 27.7. 24- ചോതാവൂർ ഹൈസ്‌ൾ വാർഡ് - 5 - 28.7. 24- ശിശു മന്ദിരം

വാർഡ് - 6 - 27.724- ജനരഞ്ജിനി എൽ.പി.സ്കൂൾ വാർഡ് - 7- 26.724- കുറുമ്പക്കാവ് അങ്കണവാടി

വാർഡ് -8 - 27.724 - മസാലിഹുൽ മദ്രസ, പന്ന്യന്നൂർ വാർഡ് - 9- 28. 7.24- കുറ്റിപ്രം സ്കൂൾ

വാർഡ് - 10- 28.7. 24- അരയാക്കൂൽ യു.പി. സ്കൂൾ വാർഡ് - 11- 28.7.24- കുന്നുമ്മൽ യു.പി. സ്കൂൾ

വാർഡ് 12 - 25.7.24- പഞ്ചായത്ത് ഹാൾ വാർഡ് - 13 - 26. 7.24- വിദ്യാവിലാസിനി എൽ.പി. സ്കൂൾ

വാർഡ് - 14- 26.7.24- പുഞ്ചക്കര മഠം വാർഡ് 15 - 27.724- മഹേഷ് മാസ്റ്ററുടെ വീട്.

എല്ലാ കേന്ദ്രങ്ങളിലും അതത് ദിവസം ഉച്ചക്ക് 3.30 നാണ് യോഗം ചേരുകയെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222534/pannyannoor-grama-panchayat-annual-scheme-beneficiary-selectionvarious-gram-sabhas-from-tomorrow-till-28th)