---
title: "കൊല്ലത്തെ ബലാത്സംഗം കേസ്; നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ   "
english_title: "Kollam rape case;A young man from Nadapuram Parakkadav has been arrested by the police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222459/kollam-rape-casea-young-man-from-nadapuram-parakkadav-has-been-arrested-by-the-police"
published_at: "2024-07-24T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a08f677ad01_Untitled-2_copy.jpg"
keywords: []
---

# കൊല്ലത്തെ ബലാത്സംഗം കേസ്; നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ   

> **Lead Summary:** കോഴിക്കോട് : കൊല്ലം ഈസ്റ്റ് കല്ലട പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗം കേസിൽ നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ.

## Article Content

കോഴിക്കോട് : കൊല്ലം ഈസ്റ്റ് കല്ലട പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗം കേസിൽ നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ.

പാറക്കടവിലെ തയ്യുള്ളതിൽ മുനീർ (28) നെയാണ് വളയം പൊലീസ് ഇന്ന് വൈകിട്ട് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനായി ഈസ്റ്റ് കല്ലട എസ്ഐ ഷാജഹാൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട് വളയത്തേക്ക് തിരിച്ചിട്ടുണ്ട്. കല്ലട സ്വദേശിനിയായ നാല്പതുകാരിയുടെ പരാതിയിലാണ് പാറക്കടവ് സ്വദേശിക്കെതിരെ കേസെടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222459/kollam-rape-casea-young-man-from-nadapuram-parakkadav-has-been-arrested-by-the-police)