കണ്ണൂർ :(www.panoornews.in) കണ്ണൂരിൽ ഓൺലൈൻ ഷെയർ ട്രേഡിംഗിൽ യുവാവിന്റെ ലക്ഷങ്ങൾ തട്ടിയെടുത്തു. കൂടുതൽ ലാഭവിഹിതം വാഗ്‌ദാനം നൽകി ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ച യുവാവിന്റെ ലക്ഷങ്ങൾ തട്ടിയെടുത്തു.
കാങ്കോൽ പാനോത്ത് സ്വദേശി ഉത്രം നിവാസിൽ മിഥുൻ കുപ്പാടകത്തിന്റെ പരാതിയിലാണ് ഓൺലൈൻ തട്ടിപ്പിനിരയാക്കിയ വിക്രം ചാറ്റർജിക്കെതിരെ വഞ്ചനാകുറ്റത്തിന് പെരിങ്ങോം പോലീസ് കേസെടുത്തത്.


ഇക്കഴിഞ്ഞ മാർച്ച് മൂന്നിനും ജൂൺ 5 നുമിടയിൽ കൂടുതൽ ലാഭവിഹിത വാഗ്ദാനം നൽകി പ്രതി ബി.സി. പാർട്‌ണർ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യിച്ച് പരാതിക്കാരൻ്റെ വിവിധ അക്കൗണ്ടുകളിൽ നിന്നും 6,30,000 രൂപ അയച്ചു കൊടുക്കുകയും പിന്നീട് ആപ്പ് ബ്ലോക്കാക്കുകയും ചെയ്‌ത പ്രതി പരാതിക്കാരന് ലാഭവിഹിതമോ നിക്ഷേപതുകയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
A young man was robbed of lakhs of rupees in online share trading in Kannur
