വീണ്ടും വരുന്നു, തീവ്ര മഴ ; മറ്റന്നാൾ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വീണ്ടും വരുന്നു, തീവ്ര മഴ ; മറ്റന്നാൾ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Jul 23, 2024 08:50 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)  കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ടാണ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഓറഞ്ച് അലർട്ട് 25-07-2024: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 23-07-2024: കണ്ണൂർ, കാസറഗോഡ് 24-07-2024: കണ്ണൂർ, കാസറഗോഡ് 25-07-2024: മലപ്പുറം, കോഴിക്കോട്, വയനാട് 26-07-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27-07-2024: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

കേരള തീരത്ത് 24.07.2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 1.7 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്‌നാട് തീരത്ത് 24.07.2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.0 മുതൽ 2.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

Again comes the heavy rain;Orange alert in Kannur and Kasaragod districts tomorrow

Next TV

Related Stories
ഏറണാകുളത്ത് രണ്ട്  സ്ത്രീകളടക്കം  ഒരു കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റു മരിച്ചു*

Jan 16, 2025 08:11 PM

ഏറണാകുളത്ത് രണ്ട് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റു മരിച്ചു*

ഏറണാകുളത്ത് രണ്ട് സ്ത്രീകളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ വെട്ടേറ്റു...

Read More >>
മട്ടന്നൂരിൽ സ്വകാര്യ ബസ് തട്ടി യുവതി മരിച്ചു

Jan 16, 2025 06:33 PM

മട്ടന്നൂരിൽ സ്വകാര്യ ബസ് തട്ടി യുവതി മരിച്ചു

മട്ടന്നൂരിൽ സ്വകാര്യ ബസ് തട്ടി യുവതി...

Read More >>
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം;  പ്രതിയായ തമിഴ്നാട് സ്വദേശി   പിടിയില്‍

Jan 16, 2025 06:20 PM

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതിയായ തമിഴ്നാട് സ്വദേശി പിടിയില്‍

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി ...

Read More >>
ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികം ; അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം 100 പേർ രക്തദാനം നടത്തി

Jan 16, 2025 06:01 PM

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികം ; അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം 100 പേർ രക്തദാനം നടത്തി

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൻ്റെ നൂറാം വാർഷികം ; അധ്യാപകരും, രക്ഷിതാക്കളും, പൂർവ വിദ്യാർത്ഥികളുമടക്കം 100 പേർ രക്തദാനം...

Read More >>
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന് സംശയം

Jan 16, 2025 03:08 PM

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന് സംശയം

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയെന്ന്...

Read More >>
Top Stories










News Roundup