---
title: "കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു ; പരാതിയുമായി കുടുംബം"
english_title: "A 17-year-old who underwent surgery in Kannur died due to bleeding;The family complained"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222341/a-17-year-old-who-underwent-surgery-in-kannur-died-due-to-bleedingthe-family-complained"
published_at: "2024-07-23T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fbde8a3158_download_(5).jpg"
keywords: []
---

# കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു ; പരാതിയുമായി കുടുംബം

> **Lead Summary:** **കണ്ണൂർ: ** ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി ഷാജിയുടെ മകൻ സൂര്യജിത്ത് ആണ് മരിച്ചത്.

## Article Content

**കണ്ണൂർ: ** ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി ഷാജിയുടെ മകൻ സൂര്യജിത്ത് ആണ് മരിച്ചത്.

ഒരാഴ്ച മുമ്പ് കണ്ണൂരിലെ സ്വകാര്യ ക്ലിനിക്കിൽ ടോൺസ്ലേറ്റിസിന് ശസ്ത്രക്രിയ നടത്തിയിരുന്നു. രക്തസ്രാവത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സക്കിടെ ഇന്ന് മരണപ്പെടുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222341/a-17-year-old-who-underwent-surgery-in-kannur-died-due-to-bleedingthe-family-complained)