---
title: "കണ്ണൂർ ടൗണിൽ  കാൽനടയാത്രക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; യുവാവ് റിമാൻറിൽ"
english_title: "Attempt to molest female pedestrian in Kannur town;The youth is in remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222280/attempt-to-molest-female-pedestrian-in-kannur-townthe-youth-is-in-remand"
published_at: "2024-07-23T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f7aee62d3a_Untitled-6_copy.jpg"
keywords: []
---

# കണ്ണൂർ ടൗണിൽ  കാൽനടയാത്രക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; യുവാവ് റിമാൻറിൽ

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ നഗരത്തിൽ കാൽനടയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ച് മാനഭംഗപ്പെടു ത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപി ച്ചു.

## Article Content

**കണ്ണൂർ: ** കണ്ണൂർ നഗരത്തിൽ കാൽനടയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ച് മാനഭംഗപ്പെടു ത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപി ച്ചു.

കൊളച്ചേരി പാട്ടയം സ്വദേശി ചെറിയ പുതിയകത്ത് മുഹമ്മദ് ഹനീസിനെയാണ് (44) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ താവക്കരെ അണ്ടർ ബ്രിഡ്‌ജ് പരിസരത്ത് 19കാരിയെ മാനഭംഗപ്പെടു ത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

റോഡരികിലെ ഫുട്പാത്തിലൂടെ നടന്നു പോകുകയായിരുന്ന ചാലാടിനടുത്ത് താമസ ക്കാരിയായ യുവതിയെയാണ് ഇയാൾ കയറിപ്പിടിച്ചത്. യുവതി നിലവിളിച്ചതോടെ ആളുകൾ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ബസ് കയറാനായി സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയായിരുന്നു യുവ തിക്ക് നേരെ മാനഭംഗശ്രമമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചത നുസരിച്ച് ടൗൺ എസ്.ഐ സവ്യസാചിയുടെ നേതൃത്വത്തിൽ പോലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222280/attempt-to-molest-female-pedestrian-in-kannur-townthe-youth-is-in-remand)