---
title: "കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി"
english_title: "An elderly woman was rescued from Kozhikode's two-way flood"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222094/an-elderly-woman-was-rescued-from-kozhikodes-two-way-flood"
published_at: "2024-07-22T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e6a1eae7c5_download_(8).jpg"
keywords: []
---

# കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി

> **Lead Summary:** കോഴിക്കോട്** **മുക്കം ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തു വീട്ടിൽ മാധവി യെയാണ് രക്ഷപ്പെടുത്തിയത്.

## Article Content

കോഴിക്കോട്** **മുക്കം ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തു വീട്ടിൽ മാധവി യെയാണ് രക്ഷപ്പെടുത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ മുക്കം അഗസ്ത്യമുഴി പാലത്തിന് സമീപമായിരുന്നു സംഭവം. കുളിക്കാനായി പുഴയിൽ ഇറങ്ങിയ മാധവി ഒഴുക്കിൽപ്പെടുകയായിരുന്നു.

പുഴയിലൂടെ മൂന്ന് കിലോമീറ്ററോളം വയോധിക ഒഴുകിപ്പോയി. പാലത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന ഓട്ടോ ഡ്രൈവർ ദിലീപാണ് പുഴയിൽ ഒരു സ്ത്രീ ഒഴുക്കിൽപ്പെട്ടത് കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222094/an-elderly-woman-was-rescued-from-kozhikodes-two-way-flood)