(www.panoornews.in) ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുൻ്റെ കുടുംബം. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യത്തെ കണ്ടത്.
എന്നാൽ ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയത്. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമമെന്നും അമ്മ ഷീല മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് സൈന്യം വേണ്ട രീതിയിൽ ഇടപെട്ടില്ല. ഉപകരണങ്ങൾ കൊണ്ടു വന്നില്ല. പതിവിലും നേരത്തെ തെരച്ചിൽ നിർത്തുകയായിരുന്നു.
ഞങ്ങളുടെ ആളുകളെ കടത്തി വിട്ടില്ല. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ?. എന്തിനാണ് സൈന്യത്തെ അങ്ങോട്ട് അയച്ചത്?. കുടുങ്ങികിടക്കുന്ന മറ്റുള്ള ആളുകളെയും പരിഗണിക്കുന്നില്ല.
മകന് എന്തെകിലും സംഭവിച്ചു എന്നറിഞ്ഞാൽ ഉൾക്കൊള്ളും. മകനെ ജീവനോടെ കിട്ടുമെന്ന് ഇനി പ്രതീക്ഷയില്ല.
വീഴാൻ സാധ്യതയുള്ള കുഴിയിലേക്ക് മണ്ണ് നീക്കി മൂടിയിട്ടു. പട്ടാളത്തെ അഭിമാനമായാണ് കരുതിയത്. അതിപ്പോൾ തെറ്റിയെന്നും അർജുൻ്റെ അമ്മ ഷീല പറഞ്ഞു.
A man is worth so much?, why send the army there?Mother expressed dissatisfaction with the search