---
title: "രൂക്ഷമായ മാലിന്യ പ്രശ്നം, കരാറുകാർക്കെതിരെ നടപടി വേണം ;  മാഹിയിൽ പ്രതിഷേധ ധർണയുമായി ബിജെപി "
english_title: "Aggravating waste problem, action should be taken against contractors;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222008/aggravating-waste-problem-action-should-be-taken-against-contractors"
published_at: "2024-07-22T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e1fdea8505_Untitled-6_copy.jpg"
keywords: []
---

# രൂക്ഷമായ മാലിന്യ പ്രശ്നം, കരാറുകാർക്കെതിരെ നടപടി വേണം ;  മാഹിയിൽ പ്രതിഷേധ ധർണയുമായി ബിജെപി 

> **Lead Summary:** **മാഹി: ** മാലിന്യം നീക്കം ചെയ്യുന്നതിലെ കരാർ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതീയ ജനതാപാർട്ടി മാഹി ഘടകത്തിൻ്റെ നേതൃത്വത്തിൽ മാഹി മുൻസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാസമരം നടത്തി.

## Article Content

**മാഹി: ** മാലിന്യം നീക്കം ചെയ്യുന്നതിലെ കരാർ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതീയ ജനതാപാർട്ടി മാഹി ഘടകത്തിൻ്റെ നേതൃത്വത്തിൽ മാഹി മുൻസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാസമരം നടത്തി.

കാലങ്ങളായി ഇരട്ടപ്പിലാക്കൂൽ ടൗണിൽ കൂട്ടിയിട്ട മാലിന്യങ്ങൾ നീക്കം ചെയ്യാതെ കരാറുകാർ നടത്തുന്ന പൊതുജനദ്രോഹത്തിനെതിരെ, വീടുകളിൽ നിന്ന് കൃത്യമായി മാലിന്യ ശേഖരണം നടക്കുന്നില്ല എന്നീ വിഷയങ്ങൾ ഉന്നയിച്ചുക്കൊണ്ടാണ് മാഹി മുൻസിപ്പൽ ഓഫീസിന് മുന്നിൽ മാഹി മണ്ഡലം ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. ധർണ്ണാസമരം ബിജെപി മാഹി മണ്ഡലം പ്രസിഡന്റ്‌ എ ദിനേശൻ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222008/aggravating-waste-problem-action-should-be-taken-against-contractors)