---
title: "സി ഐ എം പി ആസാദിൻ്റെ അന്വേഷണ മികവ് ; ബൈക്കിലെത്തി  കടയുടമയുടെ ഭാര്യയുടെ  അഞ്ചു പവൻ മാല പൊട്ടിച്ചയാൾ അറസ്റ്റിൽ"
english_title: "CI  M P Azad's investigative excellence;A man who came on a bike and broke five pavan necklaces of the shop owner's wife was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221985/ci-m-p-azads-investigative-excellencea-man-who-came-on-a-bike-and-broke-five-pavan-necklaces-of-the-shop-owners-wife-was-arrested"
published_at: "2024-07-22T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e1184e254c_Untitled-4_copy.jpg"
keywords: []
---

# സി ഐ എം പി ആസാദിൻ്റെ അന്വേഷണ മികവ് ; ബൈക്കിലെത്തി  കടയുടമയുടെ ഭാര്യയുടെ  അഞ്ചു പവൻ മാല പൊട്ടിച്ചയാൾ അറസ്റ്റിൽ

> **Lead Summary:** ****** കടയിൽ സാധ നങ്ങൾ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ഭാര്യയുടെ സ്വർണമാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ട പ്രതി അറസ്റ്റിലായി. മൗവഞ്ചേരി പള്ളിപ്പൊയിലിലെ കുണ്ടംകോട്ടിൽ സർഫ്രാസിനെയാണ് ചക്കരക്കൽ സി.ഐ. എം.പി ആസാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

****** കടയിൽ സാധ നങ്ങൾ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ഭാര്യയുടെ സ്വർണമാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ട പ്രതി അറസ്റ്റിലായി. മൗവഞ്ചേരി പള്ളിപ്പൊയിലിലെ കുണ്ടംകോട്ടിൽ സർഫ്രാസിനെയാണ് ചക്കരക്കൽ സി.ഐ. എം.പി ആസാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നേകാലോടെ പെരിങ്ങളായിയിലെ പാറമ്മൽ ബാലചന്ദ്രൻ്റെ കടയിലെത്തി ബാലചന്ദ്രൻ്റെ ഭാര്യ വി.കെ ശ്രീകലയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്.

ബൈക്കിലെത്തിയായിരുന്നു പിടിച്ചുപറി. അഞ്ച് പവൻ തൂക്കംവരുന്ന മാല പൊട്ടിച്ചെടു ക്കുന്നതിനിടെ പിടിവലിയിൽ ഒരു ഭാഗം മാത്രമാണ് സർഫ്രാസിന് കയ്യിൽ കിട്ടിയത്.

ബൈക്കിൽ സ്ഥലം വിട്ട ഇയാളെ തിരിച്ചറിയാൻ സി.സി. ടി.വി ക്യാമറകൾ കേന്ദ്രീകരിച്ചാ യിരുന്നു അന്വേഷണം. അപൂർവ്വ ഇനത്തിൽപ്പെട്ട ഹീറോ എക്സ‌് പ്ലസ് 200 ബ്ലാക്ക് ബൈക്കായിരുന്നു ഇയാളുടേത്.

അന്വേഷണത്തിൽ ഈ ഇനത്തിൽപ്പെട്ട ബൈക്ക് ഉപയോ ഗിക്കുന്നത് സമീപപ്രദേശങ്ങളിലാകെ 20 പേർ മാത്രമാണെന്ന്പോലീസ് നിരീക്ഷിച്ചു. ശ്രീകല പറഞ്ഞുകൊടുത്ത അടയാളങ്ങളും വേഷവുമെല്ലാം സർഫ്രാസിൻ്റെ താണെന്ന് പിന്നീട് വ്യക്തമായി.

ഇന്ന് പുലർച്ചെയാണ് സർഫ്രാസിനെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടു ത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ആഭരണത്തിന്റെ കഷ്ണം ചക്കരക്കല്ലിൽ തന്നെയുള്ള ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി ഇയാൾ വെളിപ്പെടുത്തി. എസ്.ഐ. എം. സുധാകരൻ, സീനിയർ സി.പി.ഒ മാരായ അനീഷ്കുമാർ ചുള്ളേരി, ബാബു പ്രസാദ്, നിധീഷ് ആലക്കണ്ടി, ഷിബു ചേലോറ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. നേരത്തെ ഗൾഫി ലായിരുന്ന സർഫ്രാസ് ജോലി മതിയാക്കി നാട്ടിലെത്തിയതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221985/ci-m-p-azads-investigative-excellencea-man-who-came-on-a-bike-and-broke-five-pavan-necklaces-of-the-shop-owners-wife-was-arrested)