---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ ജീവനക്കാരനെ ആക്രമിച്ചു ; തടവുകാരനെതിരെ കേസ്"
english_title: "Kannur Central Jail employee assaulted;Case against the prisoner"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221973/kannur-central-jail-employee-assaultedcase-against-the-prisoner"
published_at: "2024-07-22T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e09486b288_Untitled-3_copy.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ ജീവനക്കാരനെ ആക്രമിച്ചു ; തടവുകാരനെതിരെ കേസ്

> **Lead Summary:** ***കണ്ണൂർ: *** കോടതിയിൽ ഹാജരാക്കി തിരികെ ജില്ലാ ജയിലിലെത്തിച്ച പ്രതി ദേഹപരിശോധനയ്ക്കിടെ പ്രകോപിതനായി ജയിൽ ജീവനക്കാരനെ ആക്രമിച്ചു.

## Article Content

***കണ്ണൂർ: *** കോടതിയിൽ ഹാജരാക്കി തിരികെ ജില്ലാ ജയിലിലെത്തിച്ച പ്രതി ദേഹപരിശോധനയ്ക്കിടെ പ്രകോപിതനായി ജയിൽ ജീവനക്കാരനെ ആക്രമിച്ചു.

ജയിലിലെ പാത്രങ്ങൾ അടിച്ചു തകർക്കുകയും, സെല്ലിലെ ഭിത്തിക്ക് കേടുവരുത്തുകയും ചെയ്തു. വിചാരണത്തടവുകാരനായ അൻസാരി എന്ന തടവുകാരനാണ് അക്രമാസക്തനായത്.

ഉച്ചയോടെയാ യിരുന്നു ജയിലിൽ ഇയാളെ തിരികെയെത്തിച്ചത്.

ദേഹപരിശോ ധനയ്ക്കിടെ ജയിൽ ജീവനക്കാരനായ സമീറിൻ്റെ മുഖത്ത് തുപ്പു കയും ആക്രമിക്കുകയുമായിരുന്നു. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പോലീസ് അൻസാരിക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221973/kannur-central-jail-employee-assaultedcase-against-the-prisoner)