---
title: "നിപ വൈറസ് ബാധ അമ്പഴങ്ങയിൽനിന്നോ ? വവ്വാൽ സാന്നിധ്യം സ്ഥിരീകരിച്ചു, കൂടുതൽ പരിശോധന നടത്തും"
english_title: "Nipah virus infection from Ambhanganga?The presence of bats has been confirmed and further inspection will be carried out"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221927/nipah-virus-infection-from-ambhangangathe-presence-of-bats-has-been-confirmed-and-further-inspection-will-be-carried-out"
published_at: "2024-07-22T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669deace7b989_Untitled-1_copy.jpg"
keywords: []
---

# നിപ വൈറസ് ബാധ അമ്പഴങ്ങയിൽനിന്നോ ? വവ്വാൽ സാന്നിധ്യം സ്ഥിരീകരിച്ചു, കൂടുതൽ പരിശോധന നടത്തും

> **Lead Summary:** *** ***മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച പതിനാലുകാരന് വൈറസ് ബാധയുണ്ടായത് അമ്പഴങ്ങയിൽനിന്നാണോയെന്നു സംശയം. കുട്ടി സുഹൃത്തുക്കൾക്കൊപ്പം അമ്പഴങ്ങ പറിച്ചു കഴിച്ചതായി വിവരമുണ്ടെന്നും ഇതിലൂടെയാണ് രോഗയുണ്ടായതെന്നു പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

## Article Content

*** ***മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച പതിനാലുകാരന് വൈറസ് ബാധയുണ്ടായത് അമ്പഴങ്ങയിൽനിന്നാണോയെന്നു സംശയം. കുട്ടി സുഹൃത്തുക്കൾക്കൊപ്പം അമ്പഴങ്ങ പറിച്ചു കഴിച്ചതായി വിവരമുണ്ടെന്നും ഇതിലൂടെയാണ് രോഗയുണ്ടായതെന്നു പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

അമ്പഴങ്ങ പറിച്ച പ്രദേശത്ത് വവ്വാൽ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് വീണ ജോർജ് അറിയിച്ചു.

ആറ് പേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല.

14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേരെ ഹൈറിസ്ക‌് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്.

പ്രദേശത്ത് വീടുകൾ കയറിയുള്ള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221927/nipah-virus-infection-from-ambhangangathe-presence-of-bats-has-been-confirmed-and-further-inspection-will-be-carried-out)