---
title: "കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്ര സർക്കാറെന്ന് കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം ഒ.കെ വാസു മാസ്റ്റർ "
english_title: "O. K. Vasu Master, member of the district committee of the farmers' group, said that the central government is squeezing Kerala economically.Farmer group Champat Village Convention held at Champat West UP School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221808/o-k-vasu-master-member-of-the-district-committee-of-the-farmers-group-said-that-the-central-government-is-squeezing-kerala-economicallyfarmer-group-champat-village-convention-held-at-champat-west-up-school"
published_at: "2024-07-21T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d0aeea95c3_Untitled-2_copy.jpg"
keywords: []
---

# കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്ര സർക്കാറെന്ന് കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം ഒ.കെ വാസു മാസ്റ്റർ 

> **Lead Summary:** പാനൂർ : കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്ര സർക്കാറെന്ന് കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം ഒ.കെ വാസു മാസ്റ്റർ ; കർഷക സംഘം ചമ്പാട് വില്ലേജ് കൺവെൻഷൻ ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ നടന്നു.

## Article Content

പാനൂർ : കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്ര സർക്കാറെന്ന് കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം ഒ.കെ വാസു മാസ്റ്റർ ; കർഷക സംഘം ചമ്പാട് വില്ലേജ് കൺവെൻഷൻ ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ നടന്നു.

എല്ലാ അർത്ഥത്തിലും കേരളത്തെ അവഗണിക്കുകയാണ് കേന്ദ്ര സർക്കാറെന്ന് വാസു മാസ്റ്റർ കുറ്റപ്പെടുത്തി. കർഷക സംഘം ചമ്പാട് വില്ലേജ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷക സംഘം ചമ്പാട് വില്ലേജ് പ്രസിഡണ്ട് ടി.ടി അസ്ക്കർ അധ്യക്ഷനായി. സെക്രട്ടറി വി.പി ശശീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗം സി.രവി, നസീർ ഇടവലത്ത്, കെ.കെ അനിത എന്നിവർ സംസാരിച്ചു. നടീൽ വസ്തു വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221808/o-k-vasu-master-member-of-the-district-committee-of-the-farmers-group-said-that-the-central-government-is-squeezing-kerala-economicallyfarmer-group-champat-village-convention-held-at-champat-west-up-school)