---
title: "വിലങ്ങാട് മോഷണം; കെട്ടിടം കുത്തി പൊളിച്ച് ഒന്നേകാൽ കിൻറ്റൽ അടക്ക കവർന്നു"
english_title: "theft; The building was broken into and a quarter of its contents were stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221534/theft; The building was broken into and a quarter of its contents were stolen"
published_at: "2024-07-20T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669baa184d26d_669b89517cb8c_theft.jpg"
keywords: []
---

# വിലങ്ങാട് മോഷണം; കെട്ടിടം കുത്തി പൊളിച്ച് ഒന്നേകാൽ കിൻറ്റൽ അടക്ക കവർന്നു

> **Lead Summary:**  വിലങ്ങാട് : അർദ്ധരാത്രി കെട്ടിടത്തിൻ്റെ ഭിത്തി തകർത്ത് കവർച്ച. വിലങ്ങാട് ഒന്നേകാൽ കിൻറ്റൽ അടക്ക കവർന്നു.

## Article Content

 വിലങ്ങാട് : അർദ്ധരാത്രി കെട്ടിടത്തിൻ്റെ ഭിത്തി തകർത്ത് കവർച്ച. വിലങ്ങാട് ഒന്നേകാൽ കിൻറ്റൽ അടക്ക കവർന്നു.

പുതിയാമറ്റത്തിൽ ബിബിന്റെതാണ് 125 കിലോ ഉരിച്ച അടയ്ക്ക. ഇന്നലെ രാത്രി മോഷണം.

സിമൻ്റ് കട്ട കൊണ്ട് നിർമ്മിച്ച കെട്ടിടത്തിൻ്റെ ഭിത്തി തകർത്ത് പുറകിലത്തെ ജനൽ ഇളക്കി മോഷ്ടാവ് ഉള്ളിൽ കടന്നാണ് അടയ്ക്കമോഷണം നടത്തിയതെന്ന് സംശയിക്കുന്നു. വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221534/theft; The building was broken into and a quarter of its contents were stolen)