---
title: "ട്രെയിനിൽ യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്‌തയാളെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു', പരാതിയില്ലാത്തതിനാൽ യുവാവിനെ വെറുതെ വിട്ടു "
english_title: "The young man stabbed the interrogator for harassing the young woman in the train.The youth was released as there was no complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221465/the-young-man-stabbed-the-interrogator-for-harassing-the-young-woman-in-the-trainthe-youth-was-released-as-there-was-no-complaint"
published_at: "2024-07-20T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b72be4e1e2_Untitled-1_copy.jpg"
keywords: []
---

# ട്രെയിനിൽ യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്‌തയാളെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു', പരാതിയില്ലാത്തതിനാൽ യുവാവിനെ വെറുതെ വിട്ടു 

> **Lead Summary:** **കോഴിക്കോട് : **ട്രെയിനിൽ യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്‌തയാളെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു ഇന്നലെ രാത്രി കണ്ണൂരി ലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസിലാണ് സംഭവം.അടുത്ത സീറ്റിൽ ഉണ്ടായിരുന്ന യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്തതിനാണു യാത്ര ക്കാരനെ ആക്രമിച്ചത്.

## Article Content

**കോഴിക്കോട് : **ട്രെയിനിൽ യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്‌തയാളെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു ഇന്നലെ രാത്രി കണ്ണൂരി ലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസിലാണ് സംഭവം.അടുത്ത സീറ്റിൽ ഉണ്ടായിരുന്ന യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്തതിനാണു യാത്ര ക്കാരനെ ആക്രമിച്ചത്.

യുവാവിനെ റെയിൽവേ സുരക്ഷാ സേന(ആർപിഎഫ്) പിടികൂടി. ഇന്നലെ രാത്രി 10.35ന് കൊയിലാണ്ടിക്കും വടകരയ്ക്കും ഇടയിലാണു സംഭവം യാത്രക്കാരിയായ യുവതിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതായിരുന്നു.

കയ്യിൽ കരുതിയ ഉപകരണം കൊണ്ടു യുവാവ് കുത്തുകയായിരുന്നെ ന്നു മറ്റു യാത്രക്കാർ പറയുന്നു. ആർപിഎഫ് എത്തി ഇയാളെ കസ്‌റ്റഡിയിലെടുത്തു. വടകര യിൽ ഇറക്കി ചോദ്യം ചെയ്തെങ്കിലും ആർക്കും പരാതിയില്ലാത്ത സാഹചര്യത്തിൽ യുവാവിന്റെ വിവരങ്ങൾ ശേഖരിച്ചു വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221465/the-young-man-stabbed-the-interrogator-for-harassing-the-young-woman-in-the-trainthe-youth-was-released-as-there-was-no-complaint)