---
title: "ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവിൽ  യാത്രക്കാരന് കുത്തേറ്റു ; അക്രമി വടകരയിൽ പിടിയിൽ"
english_title: "Passenger stabbed on Alappuzha-Kannur executive;Attacker arrested in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221377/passenger-stabbed-on-alappuzha-kannur-executiveattacker-arrested-in-vadakara"
published_at: "2024-07-20T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b37486df0f_download_(4).jpg"
keywords: []
---

# ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവിൽ  യാത്രക്കാരന് കുത്തേറ്റു ; അക്രമി വടകരയിൽ പിടിയിൽ

> **Lead Summary:** **വടകര: **പയ്യോളിക്കും വടകരക്കുമിടയിൽ തീവണ്ടി യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്.

## Article Content

**വടകര: **പയ്യോളിക്കും വടകരക്കുമിടയിൽ തീവണ്ടി യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്.

മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത് ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം.

അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221377/passenger-stabbed-on-alappuzha-kannur-executiveattacker-arrested-in-vadakara)