---
title: "എട്ടാംക്ലാസ്സുകാരന് പ്രകൃതി വിരുദ്ധ പീഢനം ;  മധ്യവയസ്ക്കൻ മാഹിയിൽ അറസ്റ്റിൽ.   "
english_title: "Unnatural torture of 8th class boy;Middle-aged arrested in Mahi."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221359/unnatural-torture-of-8th-class-boymiddle-aged-arrested-in-mahi"
published_at: "2024-07-20T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b2317d5260_Untitled-5_copy.jpg"
keywords: []
---

# എട്ടാംക്ലാസ്സുകാരന് പ്രകൃതി വിരുദ്ധ പീഢനം ;  മധ്യവയസ്ക്കൻ മാഹിയിൽ അറസ്റ്റിൽ.   

> **Lead Summary:** **മാഹി: **എട്ടാംക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന്നിരയാക്കിയ 59 കാരൻ മാഹിയിൽ അറസ്റ്റിൽ. സർക്കാർ വിദ്യാലയത്തിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രകൃതി വിരുദ്ധ പീഢനത്തിന്നിരയാക്കിയതെന്ന പരാതിയിലാണ് 55 കാരനെ പള്ളൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

## Article Content

**മാഹി: **എട്ടാംക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന്നിരയാക്കിയ 59 കാരൻ മാഹിയിൽ അറസ്റ്റിൽ. സർക്കാർ വിദ്യാലയത്തിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രകൃതി വിരുദ്ധ പീഢനത്തിന്നിരയാക്കിയതെന്ന പരാതിയിലാണ് 55 കാരനെ പള്ളൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പള്ളൂരിലെ സിന്ധു വില്ലയിൽ രജീന്ദ്രനാണ് അറസ്റ്റിലായത്. ഇയാളെ പുതുച്ചേരിയിലെ പോക്സോ കോടതിയിൽ ഹാജരാക്കും. കുട്ടി സ്കൂൾ അധികൃതരോടും, പിന്നിട് ചൈൽഡ് ലൈനിലും പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് മാഹി സി.ഐ.ആർ. ഷൺമുഖവും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221359/unnatural-torture-of-8th-class-boymiddle-aged-arrested-in-mahi)