പാനൂർ :(www.panoornews.in) 1980 ആഗസ്ത് 18 നാണ് പൊന്ന്യം - കോപ്പാലം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് കടവ് പാലം അഥവാ കമ്പിപ്പാലം ഉണ്ടായത്.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/66012d4477ac1_KANOOR MEDICAL COLEGE BOX.jpg)
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/66a36459f20fa_vims box.jpg)
10 വർഷമാണ് പാലത്തിൻ്റെ ആയുസ് പറഞ്ഞിരുന്നത്. ഇപ്പോൾ 44 വർഷം പിന്നിട്ടു. വർഷങ്ങളുടെ പഴക്കമുള്ള പാലം വർഷാവർഷം കാലവർഷമെത്തും മുമ്പേ നാട്ടുകാരാണ് അറ്റകുറ്റപണി നടത്താറ്.
ഈ വർഷവും അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇപ്പോൾ കാലവർഷം കനത്തതോടെ പാലമുൾപ്പടെ മുങ്ങുന്ന അവസ്ഥയായി.ഇതോടെ ഇതുവഴിയുള്ള യാത്ര നിരോധിച്ചു.
ദിവസവും നിരവധിയാളുകൾ ആശ്രയിക്കുന്ന കനിയിൽ പാലവും വെള്ളത്തിൽ മുങ്ങി. പന്തോക്കാവ്, പന്തോ കൂലോത്ത് എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ മോഹൻകുമാർ, തഹസിൽദാർ മനോജ് വളവിൽ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു.
Mahi Regional Administrator D. Kampipalam and Kaniyil bridge which are in danger in Makuni.Mohan Kumar visited.
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)