പാനൂർ:(www.panoornews.in) ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് ഡ്രൈവർ വിദ്യാർഥികളെ വെള്ളക്കെട്ടിലിറക്കി വിട്ട സംഭവത്തിലും, പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയ സംഭവത്തിലും മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകും.
സ്കൂൾ അധികൃതരോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി എജ്യുക്കേഷൻ ഡെപൂട്ടി ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് കണ്ണൂർ കലക്ട്രേറ്റിൽ നടന്ന യോഗത്തിൽ കലക്ടറെ അറിയിച്ചു.


മഴക്കാലത്ത് വിദ്യാർഥികളുടെ സുരക്ഷക്ക് ഭീഷിണിയാകും വിധം സ്കൂൾ ബസുകൾ ഓടിക്കുകയോ ബസിൽ നിന്നും ഇറക്കിവിടുകയോ ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോരിറ്റി( ഡി ഡി എം എ) .ഡി ഡി എം എ ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനമുണ്ടായി.
Further action will be taken against Champat Chotavoor Higher Secondary, Panur PRM and KKVM Higher Secondary School;ADD sought the report
