കണ്ണൂർ:(www.panoornews.in) തുരുത്തിൽ അകപ്പെട്ട പിഞ്ചുകുഞ്ഞിനെയും കുടുംബത്തെയും അതിസാഹസികമായി രക്ഷപെടുത്തി കേരള ഫയർഫോഴ്‌സ്.
കണ്ണൂർ ജില്ലയിലെ ചെറുപുഴ കോഴിച്ചാലാണ് സംഭവം. വെള്ളപ്പൊക്കത്തെ തുടർന്ന് കോഴിച്ചാൽ ഐഎച്ച്ഡിപിയിൽ മരപ്പാലം തകർന്നിരുന്നു.
കോഴിച്ചാൽ തുരുത്തിലെ ആറ് കുടുംബങ്ങൾ ഒറ്റപ്പെട്ടത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പെരിങ്ങോം ഫയർഫോഴ്‌സ് സംഘമെത്തി തകർന്ന തടിപ്പാലത്തിന് പകരം കവുങ്ങും മുളയും ഉപയോഗിച്ച് താൽക്കാലിക പാലം നിർമ്മിച്ച് ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയായിരുന്നു.
പിഞ്ചുകുഞ്ഞിനെ ഉൾപ്പടെ അതിസാഹസികമായാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
Fire force rescues a toddler and his family from a fire in Kannur