---
title: "നാദാപുരത്ത് റോഡിൽ പൊട്ടി വീണ കേബിൾ നീക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി; ഒഴിവായത് വൻ ദുരന്തം"
english_title: "In Nadapuram, he hit a power line while removing a broken cable on the road;A major disaster was avoided"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221142/in-nadapuram-he-hit-a-power-line-while-removing-a-broken-cable-on-the-roada-major-disaster-was-avoided"
published_at: "2024-07-19T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a096d73039_669a06470091b_cable.jpg"
keywords: []
---

# നാദാപുരത്ത് റോഡിൽ പൊട്ടി വീണ കേബിൾ നീക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി; ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **നാദാപുരം: **റോഡിന് കുറുകെ കെട്ടിയ കേബിൾ ലോറിയിൽ തട്ടി റോഡിൽ പതിച്ചു. കേബിൾ നീക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ തട്ടി നാദാപുരം ടൗണിൽ ഒഴിവായത് വൻ ദുരന്തം.

## Article Content

**നാദാപുരം: **റോഡിന് കുറുകെ കെട്ടിയ കേബിൾ ലോറിയിൽ തട്ടി റോഡിൽ പതിച്ചു. കേബിൾ നീക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ തട്ടി നാദാപുരം ടൗണിൽ ഒഴിവായത് വൻ ദുരന്തം.

കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെയാണ് സംഭവം. പൊട്ടി വീണ കേബിൾ റോഡിൽ നിന്ന് നീക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയും വൻ ശബ്ദത്തോടെ പൊട്ടി തെറി ഉണ്ടാവുകയും തീപ്പൊരി റോഡിലേക്ക് പതിക്കുകയുമായിരുന്നു.

ടൗണിലെ വ്യാപാരിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡും, പോലീസുകാരും , കാൽനട യാത്രക്കാരും ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

ഓടിയവരെല്ലാം തീപ്പൊരി ദേഹത്ത് പതിക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. നിരവധി വാഹനങ്ങളാണ് ഈ സമയം റോഡിലൂടെ കടന്ന് പോവുന്നുണ്ടായിരുന്നു.

എൻ എച്ച് 66 ൽ പ്രവൃത്തി നടക്കുന്നതോടെ കൂറ്റൻ ചരക്ക് ലോറികൾ നാദാപുരം സംസ്ഥാന പാത വഴിയാണ് കടന്ന് പോവുന്നത്. കൂറ്റൻ ഗ്യാസ് ടാങ്കറുകളാണ് റോഡിലൂടെ കടന്ന് പോവുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221142/in-nadapuram-he-hit-a-power-line-while-removing-a-broken-cable-on-the-roada-major-disaster-was-avoided)