---
title: "പാനൂരിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരെ  ഫയർഫോഴ്സ് അതി സാഹസികമായി  രക്ഷപ്പെടുത്തി"
english_title: "KSEB employees who were stuck in water in Panur were rescued by the fire force"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221128/kseb-employees-who-were-stuck-in-water-in-panur-were-rescued-by-the-fire-force"
published_at: "2024-07-19T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a01a5366a1_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരെ  ഫയർഫോഴ്സ് അതി സാഹസികമായി  രക്ഷപ്പെടുത്തി

> **Lead Summary:** **പാനൂർ : **പാനൂരിനടുത്ത് മേലെ ചമ്പാട് മനയത്ത് വയലിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ കെ എസ് ഇ ബി ജീവനക്കാരെ അതിസാഹസികമായി രക്ഷിച്ചു.

## Article Content

**പാനൂർ : **പാനൂരിനടുത്ത് മേലെ ചമ്പാട് മനയത്ത് വയലിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ കെ എസ് ഇ ബി ജീവനക്കാരെ അതിസാഹസികമായി രക്ഷിച്ചു.

പാനൂർ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത് ഓവർസിയർ വിജേഷ്, അശോകൻ, അനീഷ് എന്നിവരെയാണ് സീനിയർ ഫയർ ഓഫീസർ കെ. സുനിലിൻ്റെ നേതൃത്വത്തിൽ സാഹസീകമായി രക്ഷിച്ചത്.

മുഴുവനായും മുങ്ങിയ ജീപ്പിന് മുകളിലായിരുന്നു കെ എസ് ഇ ബി ജീവനക്കാർ നിലയുറപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായായിരുന്നു.

ഉടൻ സ്ഥലത്ത് കുതിച്ചെത്തിയ ഫയർഫോഴ്സ് 3 പേരെയും ഡിങ്കി ഉപയോഗിച്ച് രക്ഷപ്പെടുത്തി. വെള്ളമുയരുന്നതിനനുസരിച്ച് ജീപ്പിൻ്റെ കരിയറിൽ കയറി നിൽക്കുകയായിരുന്നു ഇവർ.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രജീഷ്, രഞ്ജിത്ത്, അഖിൽ, പ്രലേഷ്, സരുൺലാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221128/kseb-employees-who-were-stuck-in-water-in-panur-were-rescued-by-the-fire-force)