---
title: "കനത്ത മഴയിൽ മനേക്കരയിൽ വീടു തകർന്നു ; വീട്ടുകാർ മാറിയതിനാൽ അപകടമൊഴിവായി"
english_title: "House collapsed in Manekkara due to heavy rain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221117/house-collapsed-in-manekkara-due-to-heavy-rain"
published_at: "2024-07-19T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699f75c75277_Untitled-1_copy.jpg"
keywords: []
---

# കനത്ത മഴയിൽ മനേക്കരയിൽ വീടു തകർന്നു ; വീട്ടുകാർ മാറിയതിനാൽ അപകടമൊഴിവായി

> **Lead Summary:** **മനേക്കര: ** ഇന്നലെ പെയ്ത കനത്ത മഴയിൽ പടിഞ്ഞാറെ മനേക്കര വലിയ പറമ്പത്ത് അജിതയുടെ വീട് തകർന്നു.

## Article Content

**മനേക്കര: ** ഇന്നലെ പെയ്ത കനത്ത മഴയിൽ പടിഞ്ഞാറെ മനേക്കര വലിയ പറമ്പത്ത് അജിതയുടെ വീട് തകർന്നു.

ഇന്നലെ ഉച്ചയോടെയാണ് കനത്ത മഴയിൽ വീട് തകർന്നത്. വീട് ശോച്യാവസ്ഥയിൽ ആയതിനാൽ അജിതയും കുടുംബവും മുന്നേ ബന്ധു വീട്ടിലേക്ക് താമസം മാറ്റിയതിനാൽ ആർക്കും അപകടം സംഭവിച്ചില്ല.

ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ്. പി., പൊതു പ്രവർത്തകൻ എടത്തട്ട ദാസൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221117/house-collapsed-in-manekkara-due-to-heavy-rain)