---
title: "ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ ബസ് ഡ്രൈവർക്കെതിരെ വീണ്ടും നടപടി ; ലൈസൻസ് സസ്പെൻ്റു ചെയ്യുമെന്ന് എം.വി.ഡി"
english_title: "Again action against Champat Chotavur Higher Secondary School bus driver; MVD to suspend license"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221091/again-action-against-champat-chotavur-higher-secondary-school-bus-driver-mvd-to-suspend-license"
published_at: "2024-07-19T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699dc4958848_6698e4a282709_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ ബസ് ഡ്രൈവർക്കെതിരെ വീണ്ടും നടപടി ; ലൈസൻസ് സസ്പെൻ്റു ചെയ്യുമെന്ന് എം.വി.ഡി

> **Lead Summary:** ചമ്പാട് :ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ 19 ഓളം കുട്ടികളെ പാതിവഴിയിൽ വെള്ളക്കെട്ടിന് സമീപം ഇറക്കിവിട്ട സ്കൂൾ ബസ് ഡ്രൈവർ മനേക്കരയിലെ ഉണ്ണി എന്ന രാജേഷിനെ സ്കൂളിൽ നിന്നും സസ്പെൻറ് ചെയ്തതിന് പിന്നാലെ വീണ്ടും ശിക്ഷാ നടപടി. രാജേഷിൻ്റെ ലൈസൻസ് സസ്പെൻറ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

## Article Content

ചമ്പാട് :ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ 19 ഓളം കുട്ടികളെ പാതിവഴിയിൽ വെള്ളക്കെട്ടിന് സമീപം ഇറക്കിവിട്ട സ്കൂൾ ബസ് ഡ്രൈവർ മനേക്കരയിലെ ഉണ്ണി എന്ന രാജേഷിനെ സ്കൂളിൽ നിന്നും സസ്പെൻറ് ചെയ്തതിന് പിന്നാലെ വീണ്ടും ശിക്ഷാ നടപടി. രാജേഷിൻ്റെ ലൈസൻസ് സസ്പെൻറ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ പോലും കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഡ്രൈവർമാർക്ക് നൽകിയിരുന്നതായി പി.ടി.എ പ്രസിഡൻ്റ് നസീർ ഇടവലത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ 20 ഓളം വിദ്യാർത്ഥികളെയാണ് കൂരാറ ഉണ്ടമുക്കിൽ സ്കൂൾ ബസ് ഡ്രൈവർ ഇറക്കിവിട്ടത്. തുടർന്ന് ഡ്രൈവർ ബസുമായി പോകുകയും ചെയ്തു.

റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങാൻ പോയ വിദ്യാർത്ഥികളെ നാട്ടുകാർ തടയുകയായിരുന്നു.

കുട്ടികളിൽ 'നിന്നും വിവരമറിഞ്ഞ നാട്ടുകാർ സ്കൂൾ അധികൃതർക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221091/again-action-against-champat-chotavur-higher-secondary-school-bus-driver-mvd-to-suspend-license)