---
title: "രൗദ്രഭാവം പൂണ്ട് പൊന്ന്യം പുഴ ;  മാക്കുനിയിലെ  കമ്പിപ്പാലം അപകടാവസ്ഥയിൽ, പ്രവേശനമില്ല."
english_title: "Ponnayam Puzha, the Raudrabhavam pond;Cable-stayed bridge at Makuni in critical condition, no access."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221022/ponnayam-puzha-the-raudrabhavam-pondcable-stayed-bridge-at-makuni-in-critical-condition-no-access"
published_at: "2024-07-18T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669929682a280_Untitled-2_copy.jpg"
keywords: []
---

# രൗദ്രഭാവം പൂണ്ട് പൊന്ന്യം പുഴ ;  മാക്കുനിയിലെ  കമ്പിപ്പാലം അപകടാവസ്ഥയിൽ, പ്രവേശനമില്ല.

> **Lead Summary:** ***പാനൂർ :*** 1980 ആഗസ്ത് 18 നാണ് പൊന്ന്യം - കോപ്പാലം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് കടവ് പാലം അഥവാ കമ്പിപ്പാലം ഉണ്ടായത്. 10 വർഷമാണ് പാലത്തിൻ്റെ ആയുസ് പറഞ്ഞിരുന്നത്. ഇപ്പോൾ 44 വർഷം പിന്നിട്ടു.

## Article Content

***പാനൂർ :*** 1980 ആഗസ്ത് 18 നാണ് പൊന്ന്യം - കോപ്പാലം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് കടവ് പാലം അഥവാ കമ്പിപ്പാലം ഉണ്ടായത്. 10 വർഷമാണ് പാലത്തിൻ്റെ ആയുസ് പറഞ്ഞിരുന്നത്. ഇപ്പോൾ 44 വർഷം പിന്നിട്ടു.

വർഷങ്ങളുടെ പഴക്കമുള്ള പാലം വർഷാവർഷം കാലവർഷമെത്തു മുമ്പേ നാട്ടുകാരാണ് അറ്റകുറ്റപണി നടത്താറ്. ഈ വർഷവും അറ്റകുറ്റപ്പണി നടത്തിയിരുന്നു.

ഇപ്പോൾ കാലവർഷം കനത്തതോടെ പാലമുൾപ്പടെ മുങ്ങുന്ന അവസ്ഥയായി. പാലത്തോട് തൊട്ടുരുമ്മി ആർത്തലച്ച് ഒഴുകുന്ന പുഴക്ക് മുകളിൽ സ്ഥാപിച്ച കമ്പിപ്പാലത്തിലൂടെ സ്കൂൾ കുട്ടികളടക്കമുള്ളവർ നടക്കുന്നത് ഭീതിയോടെയെ കണ്ടു നിൽക്കാനാകൂ.

ഇതോടെ നാട്ടുകാർ കമ്പിപ്പാലം അടച്ചു. എന്നാൽ പുഴ കടക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ പാലത്തിനു മുകളിൽ കൂടി പലരും കടക്കുന്നുണ്ട്.

ഒഴുകി പോകാതിരിക്കാൻ 2 ഭാഗങ്ങളിലും കയർ ഉപയോഗിച്ച് കെട്ടിയിരിക്കുകയാണ്. കമ്പിപ്പാലത്തിന് പകരം ശാശ്വത പാലം പണിയണമെന്ന ആവശ്യത്തിനും കമ്പിപ്പാലത്തോളം തന്നെ പഴക്കമുണ്ടെന്ന് കമ്പിപ്പാലം നിർമ്മാണ കമ്മിറ്റി പ്രസിഡണ്ട് കൂടിയായ മുൻ കൗൺസിലർ മോഹനൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221022/ponnayam-puzha-the-raudrabhavam-pondcable-stayed-bridge-at-makuni-in-critical-condition-no-access)