---
title: "പാനൂരിൽ നാട്ടുകാർ നൽകിയ  മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി."
english_title: "In Panur, the school bus, which went ahead ignoring the warning given by the locals, got stuck in the water."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220995/in-panur-the-school-bus-which-went-ahead-ignoring-the-warning-given-by-the-locals-got-stuck-in-the-water"
published_at: "2024-07-18T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66990f2f226f8_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ നാട്ടുകാർ നൽകിയ  മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി.

> **Lead Summary:** ***പാനൂർ: ***പാനൂരിൽ നാട്ടുകാർ നൽകിയ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പാനൂർ കെ.കെ.വി - പി ആർ എം ഹയർസെക്കൻ്ററി സ്കൂൾ ബസാണ് മുണ്ടത്തോട് - കടവത്തൂർ റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയത്.. വ്യാഴാഴ്ച വൈകീട്ട് സ്കൂൾ കുട്ടികളുമായി പോയ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്.

## Article Content

***പാനൂർ: ***പാനൂരിൽ നാട്ടുകാർ നൽകിയ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പാനൂർ കെ.കെ.വി - പി ആർ എം ഹയർസെക്കൻ്ററി സ്കൂൾ ബസാണ് മുണ്ടത്തോട് - കടവത്തൂർ റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയത്.. വ്യാഴാഴ്ച വൈകീട്ട് സ്കൂൾ കുട്ടികളുമായി പോയ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്.

10 ഓളം കുട്ടികൾ ബസിലുണ്ടായിരുന്നു. മുണ്ടത്തോട് - കടവത്തൂർ റോഡിലെ വെള്ളക്കെട്ടിലാണ് ബസ് കുടുങ്ങിയത്. ജീവനക്കാരും ബസിലുണ്ടായിരുന്നു. നാട്ടുകാർ ബസ് പോകില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

വെള്ളക്കെട്ടിൽ പകുതിയോളം ബസ് എത്തിയ പ്പോൾ മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത അസ്ഥയിലായി. തുടർന്ന് കുട്ടികളെ ഇറക്കി മറ്റൊരു ബസ് എത്തിച്ച് കയറ്റി വിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220995/in-panur-the-school-bus-which-went-ahead-ignoring-the-warning-given-by-the-locals-got-stuck-in-the-water)