---
title: "കല്ലാച്ചിയിൽ വീട് തകർന്നു;     വീട്ടുകാർ രക്ഷപ്പെട്ടത് അത്‌ഭുതകരമായി "
english_title: "House collapsed in Kalachi;Miraculously, the family survived"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220952/house-collapsed-in-kalachimiraculously-the-family-survived"
published_at: "2024-07-18T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698dd98ca059_Untitled-4_copy.jpg"
keywords: []
---

# കല്ലാച്ചിയിൽ വീട് തകർന്നു;     വീട്ടുകാർ രക്ഷപ്പെട്ടത് അത്‌ഭുതകരമായി 

> **Lead Summary:** **നാദാപുരം :** തകർത്ത് പെയ്യുന്ന മഴയിൽ എങ്ങും കനത്ത നാശനഷ്ടവും. കല്ലാച്ചിയിൽ വീട് തകർന്നു വീണു. വീട്ടുകാർ രക്ഷപ്പെട്ടത് അത്‌ഭുതകരമായി.

## Article Content

**നാദാപുരം :** തകർത്ത് പെയ്യുന്ന മഴയിൽ എങ്ങും കനത്ത നാശനഷ്ടവും. കല്ലാച്ചിയിൽ വീട് തകർന്നു വീണു. വീട്ടുകാർ രക്ഷപ്പെട്ടത് അത്‌ഭുതകരമായി.

ഇന്നലെ രാത്രി 10 മണി കഴിഞ്ഞ സമയത്താണ് കല്ലാച്ചി ടിപ്പുസുൽത്താൻ റോഡിന് സമീപത്തുള്ള കക്കുഴി പറമ്പത്ത് നാണുവിന്റെ വീട് തകർന്നത്. വീട്ടുകാർ അത്‌ഭുതകരമായാണ് രക്ഷപ്പെട്ടത്.മൺകട്ട കൊണ്ടുള്ള വീടായതിനാൽ മഴ നനഞ്ഞ് പുർണ്ണമായും തകർന്നിട്ടുണ്ട്.

സംഭവ സ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി വാർഡ്‌ മെമ്പർ പി പി ബാലകൃഷ്ണൻ വില്ലേജ്‌ അസിസ്റ്റന്റ്‌ ഹാഷിം തുടങ്ങിയവർ സന്ദർശിച്ചു. നഷ്ടത്തിന്റെ തോത്‌ കണക്കാക്കി റവന്യു അധികൃതർക്ക്‌ കൈമാറാൻ നടപടിയെടുത്തിട്ടുണ്ട്‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220952/house-collapsed-in-kalachimiraculously-the-family-survived)