---
title: "പാനൂർ -  തലശേരി റൂട്ടിൽ മാക്കുനി വൻ വെള്ളക്കെട്ട് ; വാഹനയാത്ര ദുഷ്ക്കരം"
english_title: "Panur-Thalassery route Makuni big water dam;Driving is difficult"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220946/panur-thalassery-route-makuni-big-water-damdriving-is-difficult"
published_at: "2024-07-18T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698d853821ce_Untitled-2_copy.jpg"
keywords: []
---

# പാനൂർ -  തലശേരി റൂട്ടിൽ മാക്കുനി വൻ വെള്ളക്കെട്ട് ; വാഹനയാത്ര ദുഷ്ക്കരം

> **Lead Summary:** **പാനൂർ : **ഇന്നലെയും ഇന്നുമായി പെയ്ത കനത്ത മഴയിൽ ചമ്പാട് മാക്കുനിയിൽ റോഡിൽ വൻ വെള്ളക്കെട്ട്. ഇരുചക്ര വാഹനങ്ങൾക്കും, ഓട്ടോറിക്ഷകൾക്കും സുരക്ഷിതമായി ഈ വഴിയിൽ ഇപ്പോൾ യാത്ര സാധ്യമല്ല.

## Article Content

**പാനൂർ : **ഇന്നലെയും ഇന്നുമായി പെയ്ത കനത്ത മഴയിൽ ചമ്പാട് മാക്കുനിയിൽ റോഡിൽ വൻ വെള്ളക്കെട്ട്. ഇരുചക്ര വാഹനങ്ങൾക്കും, ഓട്ടോറിക്ഷകൾക്കും സുരക്ഷിതമായി ഈ വഴിയിൽ ഇപ്പോൾ യാത്ര സാധ്യമല്ല.

മാക്കുനി മത്സ്യമാർക്കറ്റ് മുതൽ മൂലക്കടവ് ഗോൾഡൻ ബാർ വരെ നീണ്ടു കിടക്കുന്ന വെള്ളക്കെട്ട് മറി കടക്കൽ കാൽ നടയാത്രക്കാർക്ക് ദുഷ്കരമാണ്. പന്തക്കൽ ഗവ. ഹയർെ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കും മറ്റും ബാഗും തൂക്കി വെള്ളക്കെട്ടിലൂടെ നടന്നു പോകേണ്ട അവസ്ഥ ദയനീയമാണ്.

ഇരുവശമുള്ള ആണിച്ചാലുകൾ ചെളി നിറഞ്ഞു റോഡിലേക്ക് വെള്ളം കവിഞ്ഞൊഴുകുന്ന അവസ്ഥയാണുള്ളത്. വെള്ളക്കട്ട് ഒഴിവാക്കാൻ അധികൃതർ അടിയന്തര സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220946/panur-thalassery-route-makuni-big-water-damdriving-is-difficult)