---
title: "സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; കണ്ണുരും, വയനാടും വീണ്ടും റെഡ് അലർട്ട്"
english_title: "Heavy rain continues in the state;Kannur and Wayanad are red alert again"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220881/heavy-rain-continues-in-the-statekannur-and-wayanad-are-red-alert-again"
published_at: "2024-07-18T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698ad2635917_download.jpg"
keywords: []
---

# സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; കണ്ണുരും, വയനാടും വീണ്ടും റെഡ് അലർട്ട്

> **Lead Summary:** ***കണ്ണൂർ:*** സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

***കണ്ണൂർ:*** സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം ഇപ്രകാരം ഓറഞ്ച് അലർട്ട് 19-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് മഞ്ഞ അലർട്ട് 19-07-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് 20-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 21-07-2024: കണ്ണൂർ, കാസറഗോഡ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220881/heavy-rain-continues-in-the-statekannur-and-wayanad-are-red-alert-again)