കണ്ണൂർ :(www.panoornews.in) മയക്കുമരുന്ന് പിടികൂടാനെത്തിയ പോലീസുകാർക്ക് നേരെ മാഫിയ സംഘത്തിന്റെ അക്രമം. അക്രമത്തിൽ കണ്ണൂർ സിറ്റി എസ്.ഐ സുഭാഷ്ബാബു, സി.പി.ഒ ശ്രീരഞ്ജ് എന്നിവർക്ക് പരിക്കേറ്റു. രണ്ടുപേരും ആശുപത്രിയിൽ ചികിത്സ തേടി.
അക്രമി സംഘത്തിലെ രണ്ടുപേരെ എ.സി.പി : ടി.കെ രത്നകുമാറിൻ്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐ സുഭാഷ് ബാബു അറസ്റ്റ് ചെയ്തു. സിറ്റി ബർണ്ണശേരി ഹൗസ് നമ്പർ 46ൽ ഏണസ്റ്റ് മിൽട്ടൺ(29), അത്താഴക്കുന്ന് ജബ്ബാർ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഇപ്പോൾ ബർണ്ണശേരിയിൽ താമസിക്കുന്ന പി. സായന്ത്(20) എന്നിവരാണ് പിടിയിലായത്.


ഉച്ചകഴിഞ്ഞാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായി അറിഞ്ഞ് പിടികൂടാനെത്തിയതായിരുന്നു എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം.
മയക്കുമരുന്ന് വിൽപ്പനക്കാരിൽ നിന്ന് കഞ്ചാവ് ബീഡി പിടികൂടി. അപ്പോൾ ഒരുസംഘം പോലീസുകാരെ തടഞ്ഞു. തുടർന്ന് വാക്കേറ്റവും കയ്യാങ്കളിയുമായി. അതിനിടയിലാണ് പോലീസുകാർക്ക് നേരെ അക്രമം നടന്നത്. തുടർന്ന് സംഘം ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് പരിശോധന നടത്തിയാണ് രണ്ടുപേരെ പിടികൂടിയത്. ഇവരുടെ കൂട്ടാളികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയി ട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പന നടത്തി മടങ്ങുകയായി രുന്നത്രെ സംഘം. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
SI injured in drug mafia violence in Kannur;2 people arrested
