---
title: "വടകരയിൽ ആഞ്ഞടിച്ച് മിന്നല്‍ ചുഴലി ; വൻ നാശനഷ്ടം "
english_title: "A lightning storm hit the north coast;Massive damage"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220755/a-lightning-storm-hit-the-north-coastmassive-damage"
published_at: "2024-07-17T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697cee1215b0_6697b7462f0fb_SAND.jpg"
keywords: []
---

# വടകരയിൽ ആഞ്ഞടിച്ച് മിന്നല്‍ ചുഴലി ; വൻ നാശനഷ്ടം 

> **Lead Summary:** **വടകര: ** ചമ്പാട് കുണ്ടുകുളങ്ങരയിൽ വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം. കനത്ത മഴയിലും, കാറ്റിലും കൂറ്റൻ തെങ്ങ് കടപുഴകി കുണ്ടുകുളങ്ങര അണിയാപ്പുറത്ത് മനോജിൻ്റെ പശുത്തൊഴുത്തിന് മുകളിൽ വീഴുകയായിരുന്നു.

## Article Content

**വടകര: ** ചമ്പാട് കുണ്ടുകുളങ്ങരയിൽ വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം. കനത്ത മഴയിലും, കാറ്റിലും കൂറ്റൻ തെങ്ങ് കടപുഴകി കുണ്ടുകുളങ്ങര അണിയാപ്പുറത്ത് മനോജിൻ്റെ പശുത്തൊഴുത്തിന് മുകളിൽ വീഴുകയായിരുന്നു.

അപകടത്തിൽ പശുവിൻ്റെ കൊമ്പ് പൊട്ടി രക്തമൊഴുകി. ആലയിൽ മറ്റ് മൂന്നോളം പശുക്കളുണ്ടായിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220755/a-lightning-storm-hit-the-north-coastmassive-damage)