---
title: "ഇമെയിൽ ഐഡികളുടെ വ്യാപക ഹാക്കിങ്; ജാഗ്രത നിർദേശവുമായി കോഴിക്കോട് സിറ്റി സൈബർ പൊലീസ്"
english_title: "Widespread hacking of email IDs;Kozhikode City Cyber ​​Police with warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220696/widespread-hacking-of-email-idskozhikode-city-cyber-police-with-warning"
published_at: "2024-07-17T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669797cd9e9c8_66978d445b37d_GFDG.jpg"
keywords: []
---

# ഇമെയിൽ ഐഡികളുടെ വ്യാപക ഹാക്കിങ്; ജാഗ്രത നിർദേശവുമായി കോഴിക്കോട് സിറ്റി സൈബർ പൊലീസ്

> **Lead Summary:** കോഴിക്കോട്:** **ഇമെയിൽ ഐഡികൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി കോഴിക്കോട് സിറ്റി സൈബർ പൊലീസ്. നിങ്ങളുടെ ഇമെയിൽ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ പാസ്സ്‌വേര്‍ഡ്‌ അക്ഷരങ്ങളും സ്പെഷ്യല്‍ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ) അക്കങ്ങളും ഉള്‍പ്പെടുത്തിയുള്ള കുറഞ്ഞത് 8 ക്യാരക്ടറുകളെങ്കിലും ഉള്ളതായിരിക്കണം. നിങ്ങളുടെ ഫോണ്‍ നമ്പര്‍ തന്നെ പാസ്സ്‌വേര്‍ഡ്‌ ആയി ഒരിക്കലും കൊടുക്കാതിരിക്കുക.

## Article Content

കോഴിക്കോട്:** **ഇമെയിൽ ഐഡികൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി കോഴിക്കോട് സിറ്റി സൈബർ പൊലീസ്. നിങ്ങളുടെ ഇമെയിൽ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ പാസ്സ്‌വേര്‍ഡ്‌ അക്ഷരങ്ങളും സ്പെഷ്യല്‍ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ) അക്കങ്ങളും ഉള്‍പ്പെടുത്തിയുള്ള കുറഞ്ഞത് 8 ക്യാരക്ടറുകളെങ്കിലും ഉള്ളതായിരിക്കണം. നിങ്ങളുടെ ഫോണ്‍ നമ്പര്‍ തന്നെ പാസ്സ്‌വേര്‍ഡ്‌ ആയി ഒരിക്കലും കൊടുക്കാതിരിക്കുക.

ഫോണിന്‍റെ മിക്ക പേയ്മെന്റ് ആപ്പുകളും മറ്റും ഇമെയിലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇമെയില്‍ ലോഗിന്‍ നഷ്ടപ്പെട്ടാല്‍ പേയ്മെന്റ്/ബാങ്കിംഗ് ആപ്പുകളെ ബധിച്ചേക്കാം. ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉടനടി ഇമെയില്‍ പരിശോധിച്ചാല്‍ ഇമെയില്‍ സേവനദാതാവില്‍ നിന്നും അലേര്‍ട്ട് മെസ്സേജ് വന്നിട്ടുണ്ടാകും.

അതില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക. കൂടാതെ Two Step Verification ഓണ്‍ ആക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പരിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220696/widespread-hacking-of-email-idskozhikode-city-cyber-police-with-warning)