---
title: "കലക്ടർ മുത്താണേ..,  ഇനി വേണം  നാളെ കൊളത്തിൽ കുളിക്കാനെന്ന് വിദ്യാർത്ഥി ;  ശ്രദ്ധിക്കണേ അമ്പാനെ എന്ന് കണ്ണൂർ  കലക്ടർ, ഫേസ്ബുക്കിലെ കമൻറും, മറുപടിയും  വൈറൽ..!"
english_title: "Collector Muthane.., the student says that he has to bathe in the Kolam tomorrow;Kannur Collector says to be careful Ampane, the comment and reply on Facebook went viral..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220635/collector-muthane-the-student-says-that-he-has-to-bathe-in-the-kolam-tomorrowkannur-collector-says-to-be-careful-ampane-the-comment-and-reply-on-facebook-went-viral"
published_at: "2024-07-17T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697718f809d5_Untitled-1_copy.jpg"
keywords: []
---

# കലക്ടർ മുത്താണേ..,  ഇനി വേണം  നാളെ കൊളത്തിൽ കുളിക്കാനെന്ന് വിദ്യാർത്ഥി ;  ശ്രദ്ധിക്കണേ അമ്പാനെ എന്ന് കണ്ണൂർ  കലക്ടർ, ഫേസ്ബുക്കിലെ കമൻറും, മറുപടിയും  വൈറൽ..!

> **Lead Summary:** **കണ്ണൂർ: **കനത്ത മഴയെ തുടർന്ന് ബുധനാഴ്ചയും, ജില്ലയിൽ കണ്ണൂർ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്കിൽ കലക്ടറുടെ പേജിലൂടെയായിരുന്നു അരുൺ കെ. വിജയൻ അവധി പ്രഖ്യാപനം നടത്തിയത്.

## Article Content

**കണ്ണൂർ: **കനത്ത മഴയെ തുടർന്ന് ബുധനാഴ്ചയും, ജില്ലയിൽ കണ്ണൂർ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്കിൽ കലക്ടറുടെ പേജിലൂടെയായിരുന്നു അരുൺ കെ. വിജയൻ അവധി പ്രഖ്യാപനം നടത്തിയത്.

> ഇതിന് താഴെയാണ് ശ്രേയസ് ഉണ്ണി എന്ന വിദ്യാർത്ഥി "മുത്താണേ മുത്താണേ കലട്ടർ നമ്മള മൂത്താണേ.. ഇനി നാളെ വേണം കൊളത്തിൽ കുളിക്കാൻ.." എന്ന കമൻ്റിട്ടത്. ''ശ്രദ്ധിക്കണം അമ്പാനേ..!'' എന്ന് മിനിറ്റുകൾക്കകം കലക്ടർ അരുൺ കെ. വിജയൻ്റെ മറുപടിയുമെത്തി.

ശ്രേയസ് ഉണ്ണിയുടെ കമൻറും, കലക്ടറുടെ മറുപടിയും സമൂഹ മാധ്യമങ്ങളിൽ വൈറലായി. അവധി വൈകി പ്രഖ്യാപിക്കരുതെന്നും, ഹോം വർക്ക് ചെയ്ത് പോയെന്നും ഇനി അവധി കൊണ്ട് കാര്യമില്ലെന്നും ജിഷാന്ത് ചമ്പാട് കമൻ്റിട്ടപ്പോൾ,

കോളേജ് വിദ്യാർത്ഥികൾക്ക് അവധി നൽകാഞ്ഞത് ശരിയായില്ലെന്ന് സുനിൽ ചന്ദും കുറിച്ചു. അവധി നൽകാത്തതിൽ കോളേജ് വിദ്യാർത്ഥികളുടെ നിരവധി കമൻറുകളുമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220635/collector-muthane-the-student-says-that-he-has-to-bathe-in-the-kolam-tomorrowkannur-collector-says-to-be-careful-ampane-the-comment-and-reply-on-facebook-went-viral)