---
title: "സ്വകാര്യ ടെലിക്കോം കമ്പിനികളുടെ കൊള്ള ; മനേക്കരയിൽ ബിഎസ്എൻഎൽ ടവർ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും  ശക്തമാകുന്നു"
english_title: "Looting of private telecom companies;The demand to set up a BSNL tower in Manekkara is getting stronger again"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220600/looting-of-private-telecom-companiesthe-demand-to-set-up-a-bsnl-tower-in-manekkara-is-getting-stronger-again"
published_at: "2024-07-17T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669758150a6dd_Untitled-3_copy.jpg"
keywords: []
---

# സ്വകാര്യ ടെലിക്കോം കമ്പിനികളുടെ കൊള്ള ; മനേക്കരയിൽ ബിഎസ്എൻഎൽ ടവർ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും  ശക്തമാകുന്നു

> **Lead Summary:** ***പന്ന്യന്നൂർ: ***പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൽ മനേക്കരയിൽ ബിഎസ്എൻഎൽ ടവർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ ബി എസ് എൻ എൽ ടവർ സ്ഥാപിക്കണമെന്ന ജനകീയ ആവശ്യത്തിന് പതിറ്റാണ്ട്കളോളം പഴക്കമുണ്ട്.

## Article Content

***പന്ന്യന്നൂർ: ***പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൽ മനേക്കരയിൽ ബിഎസ്എൻഎൽ ടവർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ ബി എസ് എൻ എൽ ടവർ സ്ഥാപിക്കണമെന്ന ജനകീയ ആവശ്യത്തിന് പതിറ്റാണ്ട്കളോളം പഴക്കമുണ്ട്.

2013ലും പിന്നീട് കോവിഡ് കാലത്ത് 2019 ലും ഇക്കാര്യം ആവശ്യപ്പെട്ട് മനേക്കര ദർശനകലാവേദിയും മറ്റ് സാസ്ക്കാരിക സ്ഥാപനങ്ങളും ബിഎസ്എൻഎൽ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റവും സർക്കാർ ഉദ്യോഗസ്ഥർ ഉള്ള ഒരു പ്രദേശമാണ് മനേക്കര. അതുകൊണ്ട് തന്നെ കോവിഡ് കാലത്ത് 'വർക്ക് അറ്റ് ഹോം' എന്ന ജോലി പരിഷ്കരണം വന്നപ്പോൾ സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി ജീവനക്കാരും പന്ന്യന്നൂർ മേഖലയിൽ മനേക്കരയിൽ ടെലികോം സേവന ദാതാക്കൾക്ക് ടവർ ഇല്ലാത്തതിനാൽ നന്നേ വിഷമിച്ചിരുന്നു.

അന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന കാലമായതിനാൽ റേഞ്ചില്ലാത്തതിനാൽ അവരും ദുരിതത്തിലായിരുന്നു. ഇക്കാര്യം മാധ്യമങ്ങൾ വലിയ വാർത്തയാക്കുകയും, പിന്നീട് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരു സ്വകാര്യ കമ്പനി മനേക്കരയിൽ അവസരം മുതലാക്കി ടവർ സ്ഥാപിച്ചു. എന്നാൽ ബിഎസ്എൻഎൽ അധികൃതർ അപ്പോഴും സുഖ സുഷുപ്തിയിലായിരുന്നു.

ബിഎസ്എൻഎൽ ന് ഇപ്പോൾ ചമ്പാടും പന്തക്കലിലും ടവർ ഉണ്ടെങ്കിലും ദുർബലമായ കവറേജ് ആണ് മനേക്കരയിൽ ലഭ്യമാവുന്നത്. ഇപ്പോൾ സ്വകാര്യ കമ്പനികൾ വൻ താരിഫ് വർധനവിലൂടെ ഉപയോക്താക്കളെ കൊള്ളയടിക്കുകയാണ്.

എന്നാൽ ചാർജ് വർധനവ് വരുത്താതെ ബിഎസ്എൻഎൽ ജനസൗഹൃദമായി നിൽക്കുകയും കൂടുതൽ ടവർ സ്ഥാപിച്ച് 4g തുടങ്ങുവാൻ തയ്യാറെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ മനേക്കരയിൽ ടവർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220600/looting-of-private-telecom-companiesthe-demand-to-set-up-a-bsnl-tower-in-manekkara-is-getting-stronger-again)