പാനൂർ :(www.panoornews.in) പൂക്കോം ശ്രീ ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. ഐശ്വര്യ ജിരൺ പ്രസാദ് ഉദ്ഘാടനം ചെയ്തു.
രാജീവ് ശ്രീപദം അധ്യക്ഷനായി. കെ.പി അജിത, കെ.പി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. പുഷ്പ കണ്ണമ്പത്ത് സ്വാഗതവും, സി.കെ രാഹുൽ നന്ദിയും പറഞ്ഞു. രാജീവ് ശ്രീപദത്തിൻ്റെയും, മാതൃസമിതിയുടെയും നേതൃത്വത്തിൽ രാമായണ പാരായണം നടക്കും.
The Ramayana month celebration has begun at Pookom Sri Chokilot Moilom Shiva Temple.