---
title: "ചൊക്ലിയിൽ കെട്ടിടം തകർന്ന് വീണു ;  ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്"
english_title: "The building collapsed in Chokli;Biker couple injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220431/the-building-collapsed-in-choklibiker-couple-injured"
published_at: "2024-07-16T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66963dd7c5fa6_Untitled-1_copy.jpg"
keywords: []
---

# ചൊക്ലിയിൽ കെട്ടിടം തകർന്ന് വീണു ;  ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്

> **Lead Summary:** **ചൊക്ലി: **കനത്ത മഴയെ തുടർന്ന് ചൊക്ലി മാരാങ്കണ്ടിയിൽ കെട്ടിടം തകർന്ന് വീണു. നേരത്തെ ചായക്കടയായി പ്രവർത്തിച്ചിരുന്ന കെട്ടിടം കുറച്ചുകാലമായി പൂട്ടിക്കിടക്കുകയായിരുന്നു.

## Article Content

**ചൊക്ലി: **കനത്ത മഴയെ തുടർന്ന് ചൊക്ലി മാരാങ്കണ്ടിയിൽ കെട്ടിടം തകർന്ന് വീണു. നേരത്തെ ചായക്കടയായി പ്രവർത്തിച്ചിരുന്ന കെട്ടിടം കുറച്ചുകാലമായി പൂട്ടിക്കിടക്കുകയായിരുന്നു.

കെട്ടിടം തകരുമ്പോൾ സമീപത്തുകൂടെ പോകുകയായിരുന്ന ഇരുചക്രവാഹന യാത്രികരായ ചൊക്ലി ആണ്ടി പീടികയിലെ നമിത്തിനും, ഭാര്യക്കും സാരമായ പരിക്ക് പറ്റി. കല്ലും മറ്റും റോഡിലേക്ക് തെറിച്ചുവീണതിനെ തുടർന്നായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220431/the-building-collapsed-in-choklibiker-couple-injured)