---
title: "അനാസ്ഥയുടെ നേർക്കാഴ്ച ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയത് 42 മണിക്കൂർ, 3 പേർക്ക് സസ്പെൻഷൻ"
english_title: "A glimpse of indifference;Thiruvananthapuram Medical College patient stuck in lift for 42 hours, 3 people suspended"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220182/a-glimpse-of-indifferencethiruvananthapuram-medical-college-patient-stuck-in-lift-for-42-hours-3-people-suspended"
published_at: "2024-07-15T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695232f09704_Untitled-1_copy.jpg"
keywords: []
---

# അനാസ്ഥയുടെ നേർക്കാഴ്ച ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയത് 42 മണിക്കൂർ, 3 പേർക്ക് സസ്പെൻഷൻ

> **Lead Summary:** ***തിരുവനന്തപുരം: ***തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി 42 മണിക്കൂർ നേരം ലിഫ്റ്റിൽ കു ടുങ്ങിയ സംഭവത്തിൽ 3 പേർക്ക് സസ്പെൻഷൻ.2 ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഡ്യൂട്ടി സാർജൻ്റ് എന്നിവരെയാണ് സസ്പെൻറ് ചെയ്തത് .

## Article Content

***തിരുവനന്തപുരം: ***തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി 42 മണിക്കൂർ നേരം ലിഫ്റ്റിൽ കു ടുങ്ങിയ സംഭവത്തിൽ 3 പേർക്ക് സസ്പെൻഷൻ.2 ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഡ്യൂട്ടി സാർജൻ്റ് എന്നിവരെയാണ് സസ്പെൻറ് ചെയ്തത് .

ഉള്ളൂർ സ്വദേശി രവീന്ദ്രൻ ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയത്. ഇദ്ദേഹത്തെ പുറത്തെത്തിച്ചത് ഇന്ന് പുലർച്ചെ ആറുമണിക്ക്.

മെഡിൽക്കൽ കോളേജ് ഒ.പിയിൽ നാല് ലിഫ്റ്റുകളാണ് ഉള്ളത്. ഇതിൽ ഒരു ലിഫ്റ്റ് തകരാറായിരുന്നു. നടുവേദനയെ തുടർന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായാണ് രവീന്ദ്രൻ ഒ.പി വിഭാഗത്തിലെത്തിയത്. രവീന്ദ്രൻ കയറിയത് തകരാറിലായ ലിഫ്റ്റിലായിരുന്നു.

തുടർന്ന് ഇദ്ദേഹം ലിഫ്റ്റിന് അകത്ത് കുടുങ്ങിപ്പോയി. രവീന്ദ്രൻ്റെ ഫോൺ നില ത്തുവീണ് പൊട്ടി തകരാറിലാ യിരുന്നു. അതിനാൽ താൻ ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആരെയും വിളിച്ചറിയിക്കാൻ സാധിച്ചില്ല. ആശുപത്രിയിലുള്ള മറ്റാരുടെയും ശ്രദ്ധയിൽ ഇക്കാര്യം പെട്ടതുമില്ല. ഇതിനിടെ ലിഫ്റ്റ് ഓപ്പറേറ്റർ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു.

ഞായാറാഴ്ച്ചയായതിനാൽ അടുത്ത ദിവസവും ആരും ലിഫ്റ്റിനടുത്ത് എത്തുകയോ, തുറക്കുകയോ ചെയ്തില്ല. മെഡിക്കൽ കോളേജിൽ വെച്ച് രവീന്ദ്രനെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ആശുപത്രിയിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല.

പിന്നീട് തിങ്കളാഴ്ച രാവിലെയോടെ ലിഫ്റ്റ് തകരാർ പരിഹരി ക്കുന്നതിനായി തൊഴിലാളികൾ എത്തി തുറന്നപ്പോഴാണ് അവശനിലയിൽ രവീന്ദ്രനെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220182/a-glimpse-of-indifferencethiruvananthapuram-medical-college-patient-stuck-in-lift-for-42-hours-3-people-suspended)