---
title: "പാനൂർ ബസ്സ്റ്റാൻ്റിൽ  സ്വകാര്യ ബസിൽ നിന്നും പുക ; ജനം  പരിഭ്രാന്തരായി"
english_title: "Smoke from private bus at Panur bus stand;The people panicked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220148/smoke-from-private-bus-at-panur-bus-standthe-people-panicked"
published_at: "2024-07-15T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694fa8e8a711_Untitled-2_copy.jpg"
keywords: []
---

# പാനൂർ ബസ്സ്റ്റാൻ്റിൽ  സ്വകാര്യ ബസിൽ നിന്നും പുക ; ജനം  പരിഭ്രാന്തരായി

> **Lead Summary:** **പാനൂർ:** പാനൂർ ബസ്സ്റ്റാൻ്റിൽ സ്വകാര്യ ബസിൽ നിന്നും പുക ഉച്ചയോടെ ട്രാക്കിലേക്ക് വരികയായിരുന്ന പാനൂർ - വടകര റൂട്ടിലോടുന്ന ജയന്തി ബസിലാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തിയ സംഭവം. പുക ഉയർന്നതോടെ യാത്രക്കാരെ സുരക്ഷിതരായി മാറ്റി ബസ് ജീവനക്കാരും പുറത്തിറങ്ങി.

## Article Content

**പാനൂർ:** പാനൂർ ബസ്സ്റ്റാൻ്റിൽ സ്വകാര്യ ബസിൽ നിന്നും പുക ഉച്ചയോടെ ട്രാക്കിലേക്ക് വരികയായിരുന്ന പാനൂർ - വടകര റൂട്ടിലോടുന്ന ജയന്തി ബസിലാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തിയ സംഭവം. പുക ഉയർന്നതോടെ യാത്രക്കാരെ സുരക്ഷിതരായി മാറ്റി ബസ് ജീവനക്കാരും പുറത്തിറങ്ങി.

പാനൂരിൽ നിന്നും അഗ്നിശമന സേനയും സ്ഥലത്ത് കുതിച്ചെത്തി. തുടർന്ന് നടന്ന പരിശോധനയിലാണ് ബസിൻ്റെ ഡീസൽ പൈപ്പിൽ ചോർച്ച ഉണ്ടായതാണ് പുക ഉയരാൻ കാരണമെന്ന് കണ്ടെത്തിയത്.

തകരാർ പരിഹരിക്കാൻ ബസ് വർഷോപ്പിലേക്ക് മാറ്റാൻ അഗ്നിശമന സേന നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220148/smoke-from-private-bus-at-panur-bus-standthe-people-panicked)