---
title: "കേരളത്തിൽ ഇന്ന് അതിതീവ്ര മഴ ;  കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിലെ റെഡ് അലർട്ട് തുടരുന്നു , 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് "
english_title: "Heavy rain in Kerala today;Red alert continues in 3 districts including Kannur and orange alert in 6 districts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220128/heavy-rain-in-kerala-todayred-alert-continues-in-3-districts-including-kannur-and-orange-alert-in-6-districts"
published_at: "2024-07-15T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694ea1d4529b_download_(3).jpg"
keywords: []
---

# കേരളത്തിൽ ഇന്ന് അതിതീവ്ര മഴ ;  കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിലെ റെഡ് അലർട്ട് തുടരുന്നു , 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് പ്രകാരം 3 ജില്ലകളിൽ റെഡ് അലർട്ടും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് പ്രകാരം 3 ജില്ലകളിൽ റെഡ് അലർട്ടും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഓറഞ്ച് അലർട്ട് ആകട്ടെ 6 ജില്ലകളിലേക്ക് നീട്ടിയിട്ടുണ്ട്. ഇടുക്കിയിലാണ് പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടായിരിക്കും. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത 5 ദിവസത്തെ  മഴ സാധ്യത പ്രവചനം റെഡ് അലർട്ട് 15-07-2024: മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട് 15-07-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് 16-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 17-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 18-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട് 15-07-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 16-07-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് 17-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,

വയനാട് 18-07-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് 19-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220128/heavy-rain-in-kerala-todayred-alert-continues-in-3-districts-including-kannur-and-orange-alert-in-6-districts)