---
title: "സ്ഥലം കയ്യേറി റോഡ് വെട്ടിയെന്ന കേസിൽ പാനൂർ  സ്വദേശികളായ  എട്ട് പേർക്ക് തടവും, പിഴയും"
english_title: "Eight people from Panur will be jailed and fined in the case of land encroachment and road cutting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220104/eight-people-from-panur-will-be-jailed-and-fined-in-the-case-of-land-encroachment-and-road-cutting"
published_at: "2024-07-15T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694d9f5528b6_download_(5).jpg"
keywords: []
---

# സ്ഥലം കയ്യേറി റോഡ് വെട്ടിയെന്ന കേസിൽ പാനൂർ  സ്വദേശികളായ  എട്ട് പേർക്ക് തടവും, പിഴയും

> **Lead Summary:** ***പാനൂർ :*** മൂന്ന് സ്വകാര്യ വ്യക്തികളുടെ സ്ഥലം കയ്യേറി പൊതുജനത്തിന് വേണ്ടി റോഡ് നിർമ്മിച്ചു എന്ന് പോലീസ് ചാർജ് ചെയ്ത കേസിൽ എട്ട് പേർക്ക് തടവും പിഴയും.

## Article Content

***പാനൂർ :*** മൂന്ന് സ്വകാര്യ വ്യക്തികളുടെ സ്ഥലം കയ്യേറി പൊതുജനത്തിന് വേണ്ടി റോഡ് നിർമ്മിച്ചു എന്ന് പോലീസ് ചാർജ് ചെയ്ത കേസിൽ എട്ട് പേർക്ക് തടവും പിഴയും.

പാനൂരിനടുത്ത് പുത്തൂർ ക്ലബ്ബ് പയ്യട പാലം റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കി എന്ന കേസിൽ പുത്തൂർ സ്വദേശികളായ ഒ.പി.ബിജു, പുത്തൂർ അബൂബക്കർ, ടി.ടി.അസ്സയിനാർ, പുതക്കാട് റസ്സാക്ക്,വട്ടോളിൽ യൂസഫ്, ശൈലേഷ്, ഷൈജു, വിനീഷ് എന്നിവരെയാണ് സി.ജെ.എം. കോടതി ഓരോ വർഷം തടവിനും 25,000 രൂപ വീതം പിഴ അടക്കാനും ശിക്ഷിച്ചത്.

പി.എം.ആർ. പദ്ധതി പ്രകാരം റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ മൂന്ന് പേർ മാത്രം സ്ഥലം വിട്ടു നൽകിയില്ല.

ഫണ്ട് ലാപ്‌സാവും എന്ന സാഹചര്യത്തിലാണ് നാട്ടിലെ എല്ലാ കക്ഷി രാഷ്ട്രീയക്കാരുടെയും സഹകരണത്തോടെ റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കിയതെന്നുമായിരുന്നു പ്രതിഭാഗം വാദം. 2019 ലാണ് കേസിന്നാ സ് പദമായ സംഭവം. തൊണ്ടിയിൽ യൂസഫ് തുടങ്ങി മൂന്നോളം പേരുടെ പരാതി പ്രകാരമാണ് കൊളവല്ലൂർ പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220104/eight-people-from-panur-will-be-jailed-and-fined-in-the-case-of-land-encroachment-and-road-cutting)