---
title: "പനക്കാട്ട് മാഷ് വിടവാങ്ങി ; പന്ന്യന്നൂരിനും, സാംസ്കാരിക മേഖലക്കും  തീരാ നഷ്ടം"
english_title: "PULIANUMBRAM UP SCHOOL Rtd.Teacher Pannyannure Prabhakaran passed away in Panakkad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219753/pulianumbram-up-school-rtdteacher-pannyannure-prabhakaran-passed-away-in-panakkad"
published_at: "2024-07-13T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66929c78a5d69_Untitled-3_copy.jpg"
keywords: []
---

# പനക്കാട്ട് മാഷ് വിടവാങ്ങി ; പന്ന്യന്നൂരിനും, സാംസ്കാരിക മേഖലക്കും  തീരാ നഷ്ടം

> **Lead Summary:** ***പാനൂർ: ***പനക്കാട്ട് മാഷ് വിടവാങ്ങി.*** ***പരേതനായ പനക്കാട് കുഞ്ഞിരാമൻ മാസ്റ്ററുടെയും, കല്യാണിയമ്മയുടെയും മകനായ പ്രഭാകരൻ പനക്കാട് അന്തരിച്ചു.

## Article Content

***പാനൂർ: ***പനക്കാട്ട് മാഷ് വിടവാങ്ങി.*** ***പരേതനായ പനക്കാട് കുഞ്ഞിരാമൻ മാസ്റ്ററുടെയും, കല്യാണിയമ്മയുടെയും മകനായ പ്രഭാകരൻ പനക്കാട് അന്തരിച്ചു.

പെൻഷണേർസ് യൂണിയൻ പാനൂർ ബ്ലോക്ക് സെക്രട്ടറി, സീനിയർ സിറ്റിസൺസ് ഫോറം പന്ന്യന്നൂർ യൂണിറ്റ് സെക്രട്ടറി, പനക്കാട്ട് ശ്രീ കൂറുംബ ഭഗവതി ക്ഷേത്രം ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പന്ന്യന്നൂരെ വിവാഹ - സാമൂഹ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്നു പ്രഭാകരൻ മാസ്റ്റർ. ഇന്ദിരയാണ് ഭാര്യ. മകൻ: ദിബിൻ പ്രഭാകരൻ (പുരാവസ്തു രേഖാ വകുപ്പ്, തിരുവനന്തപുരം) മരുമകൾ : ജിൻസി. സഹോദരങ്ങൾ : പത്മാവതി, പ്രേമൻ (റിട്ട. പ്രഥാനധ്യാപകൻ,ലക്ഷ്മി വിലാസം എൽപി സ്കൂൾ) മനോഹരൻ (റിട്ട. കൃഷി വകുപ്പ്) സുജാത ,ശ്രീജ. സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219753/pulianumbram-up-school-rtdteacher-pannyannure-prabhakaran-passed-away-in-panakkad)