---
title: "ഓൺലൈൻ ഗെയിമിൽ തോറ്റു ; 14കാരൻ ജീവനൊടുക്കി"
english_title: "Lose in an online game;The 14-year-old took his own life"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219685/lose-in-an-online-gamethe-14-year-old-took-his-own-life"
published_at: "2024-07-13T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669255513dedb_669238a4bc661_death.jpg"
keywords: []
---

# ഓൺലൈൻ ഗെയിമിൽ തോറ്റു ; 14കാരൻ ജീവനൊടുക്കി

> **Lead Summary:** **കൊച്ചി:** കൊച്ചിയിൽ പതിനാലുകാരൻ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്‌മിയുടെ മകൻ അഗ്‌നൽ ആണ് തൂങ്ങിമരിച്ചത്.

## Article Content

**കൊച്ചി:** കൊച്ചിയിൽ പതിനാലുകാരൻ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്‌മിയുടെ മകൻ അഗ്‌നൽ ആണ് തൂങ്ങിമരിച്ചത്.

ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സ്‌കൂളിൽ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം

. വാതിൽ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219685/lose-in-an-online-gamethe-14-year-old-took-his-own-life)