---
title: "ഇന്ദിരാഗാന്ധി സഹകരണാശുപത്രി എമർജൻസി ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിൽ  ജീവൻ രക്ഷാ പരിശീലനം നൽകി"
english_title: "Under the leadership of Indira Gandhi Cooperative Hospital Emergency Department, Mokeri Rajiv Gandhi Higher Secondary School conducted life saving training."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219680/under-the-leadership-of-indira-gandhi-cooperative-hospital-emergency-department-mokeri-rajiv-gandhi-higher-secondary-school-conducted-life-saving-training"
published_at: "2024-07-13T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692539bca890_Untitled-2_copy.jpg"
keywords: []
---

# ഇന്ദിരാഗാന്ധി സഹകരണാശുപത്രി എമർജൻസി ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിൽ  ജീവൻ രക്ഷാ പരിശീലനം നൽകി

> **Lead Summary:** > ***പാനൂർ: *** ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി എമർജൻസി ഡിപ്പാർട്ട്മെൻ്റ് "CPR for All - Get trained Save lives" ക്യാമ്പയിനിൻ്റെ ഭാഗമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് വോളൻ്റീയർമാർക്ക് പ്രാഥമിക ജീവൻ രക്ഷാ പ്രവർത്തന പരിശീലനം നടത്തി.

## Article Content

> ***പാനൂർ: *** ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി എമർജൻസി ഡിപ്പാർട്ട്മെൻ്റ് "CPR for All - Get trained Save lives" ക്യാമ്പയിനിൻ്റെ ഭാഗമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് വോളൻ്റീയർമാർക്ക് പ്രാഥമിക ജീവൻ രക്ഷാ പ്രവർത്തന പരിശീലനം നടത്തി.

ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി എമർജൻസി ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ.എൻ.പി അനഘ പരിശീലനത്തിന് നേതത്വം നൽകി. തിരഞ്ഞെടുത്ത അൻപത് വോളൻ്റിയർമാർക്കാണ് പരിശീലനം നൽകിയത്.

ആധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ചുള്ള പരിശീലനം കുട്ടികൾക്ക് പുതിയ ദിശാബോധം നൽകുന്നതും അപ്രതീക്ഷിത അപകടങ്ങൾ വരുമ്പോൾ പകച്ചു നിൽക്കാതെ പ്രവർത്തിക്കാൻ ഊർജ്ജം നൽകും.. എൻ.എസ്.എസ് പ്രോഗ്രാം അജിത്ത് K P അധ്യക്ഷത വഹിച്ച ചടങ്ങ് പ്രിൻസിപ്പൾ കെ അനിൽ കുമാർ ഉൽഘടനവും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. NSS വോളൻ്റിയർമാരായ ആദിദേവ് കൊച്ചേരി സ്വാഗതവും നീരജ് കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219680/under-the-leadership-of-indira-gandhi-cooperative-hospital-emergency-department-mokeri-rajiv-gandhi-higher-secondary-school-conducted-life-saving-training)