---
title: "കണ്ണൂരിൽ  ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം"
english_title: "A young biker met a tragic end in a collision between a bus and a bike in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219678/a-young-biker-met-a-tragic-end-in-a-collision-between-a-bus-and-a-bike-in-kannur"
published_at: "2024-07-13T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66924e231ee99_download_(1).jpg"
keywords: []
---

# കണ്ണൂരിൽ  ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ: ** ചെറുപുഴയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഇരിട്ടി ചരൽ സ്വദേശിയായ റെറ്റീഷ് മാത്യുവാണ് മരിച്ചത്.

## Article Content

**കണ്ണൂർ: ** ചെറുപുഴയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഇരിട്ടി ചരൽ സ്വദേശിയായ റെറ്റീഷ് മാത്യുവാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന സുഹൃത്ത് അർജുനും പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 8:30 യോടെയാണ് സംഭവം. ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219678/a-young-biker-met-a-tragic-end-in-a-collision-between-a-bus-and-a-bike-in-kannur)