---
title: "ചമ്പാട് മനേക്കര റോഡിൽ വെള്ളക്കെട്ട് അതിരൂക്ഷം ;  ചെറുവാഹനങ്ങൾ വഴി തിരിച്ചുവിടുന്നു."
english_title: "Vellkattu on Mpat Manekkara Road is very serious;Small vehicles are being diverted."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219671/vellkattu-on-mpat-manekkara-road-is-very-serioussmall-vehicles-are-being-diverted"
published_at: "2024-07-13T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669249115caf6_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് മനേക്കര റോഡിൽ വെള്ളക്കെട്ട് അതിരൂക്ഷം ;  ചെറുവാഹനങ്ങൾ വഴി തിരിച്ചുവിടുന്നു.

> **Lead Summary:** **ചമ്പാട്: ** ഇന്നലെയും ഇന്നുമായി പെയ്ത കനത്ത മഴയിൽ ചമ്പാട് - മനേക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. മനേക്കര മാവേലി സ്റ്റോറിനും പഞ്ചായത്താപ്പീസിനും സമീപവും ഒരുമ ബസ് സ്റ്റോപ്പിന് സമീപവും മുട്ടോളം വെള്ളം റോഡിൽ തടം കെട്ടി നിൽക്കുന്നു.

## Article Content

**ചമ്പാട്: ** ഇന്നലെയും ഇന്നുമായി പെയ്ത കനത്ത മഴയിൽ ചമ്പാട് - മനേക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. മനേക്കര മാവേലി സ്റ്റോറിനും പഞ്ചായത്താപ്പീസിനും സമീപവും ഒരുമ ബസ് സ്റ്റോപ്പിന് സമീപവും മുട്ടോളം വെള്ളം റോഡിൽ തടം കെട്ടി നിൽക്കുന്നു.

കനത്ത മഴ തുടരുകയാണെങ്കിൽ മാവേലി സ്റ്റോറിനകത്ത് വെള്ളം കയറുമോ എന്ന ആശങ്കയുമുണ്ട്. ടു വീലർ, ഓട്ടോറിക്ഷ തുടങ്ങിയ ചെറുവാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. രാത്രികാലങ്ങളിൽ അസുഖ ബാധിതരെ ആശുപത്രിയിലെ ത്തിക്കാൻ പറ്റാത്ത ഗുരുതരമായ സ്ഥിതിയും ഇവിടെയുണ്ട്.

കഴിഞ്ഞ മാസവും ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പും ഗ്രാമപഞ്ചായത്ത് അധികാരികളും ആർക്കെങ്കിലും ജീവഹാനി സംഭവിക്കുന്നതിന് മുന്നേ തന്നെ വെള്ളക്കെട്ട് മാറ്റാനാവശ്യമായ സത്വരമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219671/vellkattu-on-mpat-manekkara-road-is-very-serioussmall-vehicles-are-being-diverted)