---
title: "മനേക്കരയിൽ   പെൻഷൻ മസ്റ്ററിംഗ് നടത്തി"
english_title: "Pension mustering was conducted at Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219644/pension-mustering-was-conducted-at-manekkara"
published_at: "2024-07-13T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692363c85345_Untitled-6_copy.jpg"
keywords: []
---

# മനേക്കരയിൽ   പെൻഷൻ മസ്റ്ററിംഗ് നടത്തി

> **Lead Summary:** **മനേക്കര:** മനേക്കര കുമാരൻ മാസ്റ്റർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാലയിൽ വയോജനങ്ങൾക്ക് വേണ്ടി സാമൂഹികസുരക്ഷാ പെൻഷൻ മസ്റ്ററിംഗ് നടത്തി.

## Article Content

**മനേക്കര:** മനേക്കര കുമാരൻ മാസ്റ്റർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാലയിൽ വയോജനങ്ങൾക്ക് വേണ്ടി സാമൂഹികസുരക്ഷാ പെൻഷൻ മസ്റ്ററിംഗ് നടത്തി.

ചടങ്ങ് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ സന്തോഷ്. പി. ഉദ്ഘാടനം ചെയ്തു. വായനശാലയുടെ ഈ പ്രവൃത്തി സമൂഹത്തിന് ആകെ മാതൃകാപരമാണെന്നും ഇത്തരം അവസരങ്ങൾ വയോജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയിലും ധാരാളം പെൻഷൻകാർ മസ്റ്ററിംഗ് നടത്തി. വായനശാലാ സെക്രട്ടറി അജയഘോഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് പ്രദീപ് കുമാർ. കെ. അധ്യക്ഷം വഹിച്ചു. ലൈബ്രേറിയൻ രാജേശ്വരി നന്ദി പറഞ്ഞു. എടത്തട്ട ദാസൻ, ജിനചന്ദ്രൻ എന്നിവർ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219644/pension-mustering-was-conducted-at-manekkara)