---
title: "ഹരിത കർമ്മ സേനക്ക് നൽകാതെ മാലിന്യം കൂട്ടിയിട്ടു ; വ്യാപാരിക്ക് പിഴ"
english_title: "Garbage was collected without giving to Harita Karma Sena;Merchant fined"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219639/garbage-was-collected-without-giving-to-harita-karma-senamerchant-fined"
published_at: "2024-07-13T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692344b9139b_Untitled-5_copy.jpg"
keywords: []
---

# ഹരിത കർമ്മ സേനക്ക് നൽകാതെ മാലിന്യം കൂട്ടിയിട്ടു ; വ്യാപാരിക്ക് പിഴ

> **Lead Summary:** **കണ്ണൂർ : **പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ മാലിന്യം തരം തിരിക്കാതെ തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടതിന് പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി.

## Article Content

**കണ്ണൂർ : **പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ മാലിന്യം തരം തിരിക്കാതെ തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടതിന് പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി.

നടാൽ റെയിൽവേ ഗേറ്റിനു സമീപമുള്ള പി കെ സ്റ്റോർ എന്ന സ്ഥാപനത്തിനാണ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തിയത്. കടയുടെ പിറകിലായി പച്ചക്കറി അവശി ഷ്ടങ്ങൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് ക്രേറ്റുകൾ തുടങ്ങിയവ പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ് എൻഫോഴ്സസ്മെന്റ്റ് സ്‌ക്വാഡ് കണ്ടെത്തിയത്.

ജില്ലാ എൻ ഫോഴ്സസ്മെന്റ് സ്ക‌്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സസ്മെന്റ് ഓഫീസർ കെ. ആർ. അജയകുമാർ, ഷെരികുൽ അൻസാർ, കോർപറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് കെ. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219639/garbage-was-collected-without-giving-to-harita-karma-senamerchant-fined)